,

തനിക്ക് വധ ഭീഷണി, ജീവനൊടുക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താല്‍ അവരാണ് കാരണം വാനമ്പാടി സീരിയല്‍ നടി, ആദ്യം വീഡിയോ പിന്നീട് നീക്കം ചെയ്തു.


പ്രശസ്ത സീരിയല്‍ നടി പ്രിയ മേനോന്റെ ഒരു ഫേസ്ബുക്ക് വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. വളരെ അധികം സങ്കടപ്പെട്ട നിലയിലാണ് വീഡിയോയില്‍ പ്രിയ മേനോനെ കാണുന്നത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ പീന്നീട് ഈ വിഡിയോ നീക്കം ചെയ്യുകയുമുണ്ടായി. പ്രശനങ്ങള്‍ എല്ലാം ഒത്തുതീര്‍പ്പാക്കിയതിനാലാണ് വീഡിയോ നീക്കം ചെയ്തത് എന്ന് ഉള്‍പ്പെടുത്തി താരം പോസ്റ്റിടുകയുമുണ്ടായിസംവിധായകന്‍ പ്രിയാ നന്ദന്‍ ആണ് പ്രിയ മേനോനെ അഭിനയ രംഗത്തേക്ക് കൊണ്ട് വരുന്നത്. ഏക പാത്ര നാടകത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. ഭാരത നാട്യ നര്‍ത്തകിയായും പ്രിയ ശ്രദ്ധ നേടിയ താരമാണ്. സംവിധായക, പെയ്ന്റര്‍, പാചകവിദഗ്ധ, ജ്യൂലറി മേക്കര്‍, സംഗീതജ്ഞ, അധ്യാപിക, ഫാഷന്‍ ഡിസൈനര്‍ എന്നീ നിലകളിലും പ്രിയ താരമാണ്. മിനിസ്‌ക്രീനില്‍ നിന്നും പ്രിയ ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും എത്തിയിട്ടുണ്ട്. പട്ടാഭിരാമന്‍ എന്ന സിനിമയിലൂടെയാണ് പ്രിയ സിനിമാ അഭിനയ രംഗത്തേക്ക് കടന്നിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%