,

നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു : ചിലങ്ക കെട്ടിക്കൊടുത്ത് വിവാഹാഭ്യർഥന; വിഡിയോ


നടി ഊർമിള ഉണ്ണിയുടെ മകളും നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയവേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ വിവാഹനിശ്ചയ ചടങ്ങിൽ ഉത്തരയുടെ കാലിൽ ചിലങ്ക കെട്ടി കൊടുക്കുന്ന നിതേഷിനെ കാണാം.ബംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായർ . എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.സംയുക്ത വർമയും , ബിജു മേനോനും ചടങ്ങിൽ സന്നിഹിതരായിരുന്നു. 2020 ഏപ്രിൽ അഞ്ചിനാണ് വിവാഹം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%