,

മലയാള സിനിമയുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂരിതി


മലയാള സിനിമയിലെ മുത്തച്ഛനാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ദേശാടനത്തിലൂടെ മലയാളിയെ കരയിപ്പിച്ച മുത്തച്ഛന്‍. ഇപ്പോള്‍ പ്രായം 96. എങ്കിലും കഴിഞ്ഞ ദിവസം എല്ലാ ആകുലതകളും മറന്ന് നടന്‍ എറണാകുളത്ത് എത്തി. 96 വയസ്സിന്റെ വയ്യായ്കയും ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും വകവയ്ക്കാതെയുള്ള യാത്ര ഇളയമകന്‍ ഹൈക്കോടതി ജഡ്ജിയാകുന്നത് കണ്‍കുളിര്‍കെ കാണാനായിരുന്നു. വയലെറ്റ് നിറമുള്ള സിൽക്ക് ഷർട്ട് ഇട്ടു രാവിലെ തന്നെ സ്മാർട്ട് ആയിട്ടാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മകന്റെ നേട്ടം കാണാൻ ഒരുങ്ങിയെത്തിയത്, അച്ചനെ ചക്ര കസേരയിൽ ഇരുത്തിയാണ് പി വി കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്യാൻ വടുതലയിലെ വീട്ടിൽ നിന്നും പുറപ്പെട്ടത്. നിറഞ്ഞ മനസ്സോടെ മകന്റെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു പുല്ലേരി വാദ്യരി ഇല്ലത്തു ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഓര്മ പിശകിന് ഇടയിലും മറക്കാനാവാത്ത മന്ത്ര ജപത്തോടെയുള്ള അനുഗ്രഹം ഏറ്റുവാങ്ങി മകൻ അച്ഛന്റെ കാൽക്കൽ നമസ്കരിച്ചു. അതിനു ശേഷമായിരുന്നു ഹൈക്കോടതിയിൽ എത്തിയത് അതിനു ശേഷമായിരുന്നു സത്യാ പ്രതിജ്ഞ. അച്ഛന്റെ കരുതലും മനസ്സുമാണ് തന്നെ ഈ പദവിയിൽ എത്തിച്ചത് എന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ദേശാടനത്തിലെ മുത്തശ്ശനായി തുടങ്ങി മുപ്പത്തിയഞ്ചോളം തമിഴ് മലയാളം ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ ഇളയ മകനാണ് കുഞ്ഞികൃഷ്ണൻ.

ഗണിത ശാസ്ത്രതിൽ ഉള്ള ഇഷ്ടംകൊണ്ടു അതിൽ ബിരുദം എടുക്കാൻ കുഞ്ഞികൃഷ്ണൻ പയ്യന്നൂർ കോളേജിൽ ചേർന്ന കാലം ആയിടയ്ക്കു ആണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജേഷ്ഠനും കാസര്ഗോട്ടെ അഭിഭാഷകനുമായ പി വി കെ നമ്പൂതിരി മരിച്ചത്. ഇതോടെ പഠനം നിർത്തി വല്യച്ഛന്റെ പാത പിന്തുടരാൻ പറഞ്ഞു അങ്ങനെയാണ് തിരുവനന്തപ്പൂരത്തു നിയമ പഠനത്തിന് ചേർന്നത്. പയ്യന്നൂരിൽ പ്രാക്ടീസ് ചെയ്യാൻ ഒരുങ്ങിയപ്പോൾ കോഴിക്കോട് മതിയെന്ന് പറഞ്ഞത് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി ആയിരുന്നു. മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഇനി ഹൈകോടതിയിലേക്കു മാറിക്കൂടെ എന്നായിരുന്നു ചോത്യം. അതും അംഗീകരിച്ചു ഒടുവിൽ ഹൈക്കോടതി ജഡ്ജിയും ഈ ചടങ്ങിൽ അച്ഛന് എത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞു.

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%