,

കോവിഡ്​ 19​ വിലക്ക്​ മറികടന്ന്​ മലപ്പുറം കലക്​ടറേറ്റിൽ​ നടത്തിയ കള്ളു ഷാപ്പ്​ ലേലം യു.ഡി.വൈ.എഫ്​ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്​ നിർത്തിവെച്ചു”


മലപ്പുറം: കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ സർക്കാർ ആഹ്വാനം ചെയ്​ത വിലക്ക്​ മറികടന്ന്​ മലപ്പുറം കലക്​ടറേറ്റിൽ​ നടത്തിയ കള്ളു ഷാപ്പ്​ ലേലം യു.ഡി.വൈ.എഫ്​ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്​ നിർത്തിവെച്ചു. ജില്ലാ കലക്​ടർ ജാഫർ മാലിക്കി​​െൻറ നിർദേശത്തെ തുടർന്നാണ്​ ലേല നടപടികൾ നിർത്തിവെച്ചത്​. കൂട്ടം കൂടി പ്രകടനം നടത്തിയതിന്​ പത്തോളം പ്രവർത്തകരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. യൂത്ത്കോൺഗ്രസ്​ മലപ്പുറം വൈസ്​പ്രസിഡൻറ്​ റിയാസ്​ മുക്കോളിയുടെ നേതൃത്വത്തിലെത്തിയ യൂത്ത്​ കോൺഗ്രസ്​-യൂത്ത്​ ലീഗ്​ പ്രവർത്തകരാണ് ലേല നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധിച്ചത്​ മലപ്പുറത്തിന്​ പുറമെ മറ്റ്​ മൂന്ന്​ ജില്ലകളിൽ നടത്താൻ നിശ്ചയിച്ച ലേലം യൂത്ത്​കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന്​ നിർത്തിവെച്ചിരുന്നു. എന്നാൽ, മലപ്പുറത്ത്​ ലേല നടപടികളുമായി എക്​സൈസ്​ വകുപ്പ്​ മുന്നോട്ടു പോയതിനെ തുടർന്നാണ്​പ യു.ഡി.വൈ.എഫ്​ പ്രതിഷേധവുമായി എത്തിയത്​

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%