,

ഫ്ളാ​റ്റി​ന്‍റെ ഷെ​യ്ഡി​ൽ കൂ​ടി പി​ഞ്ചു കു​ഞ്ഞി​ന്‍റെ സാ​ഹ​സി​ക ന​ട​ത്തം; ഹൃദയമിടിപ്പ് നിലക്കുന്ന ദൃ​ശ്യ​ങ്ങ​ൾ


ഭൂ​മി​യി​ലെ ഏ​ത് ആ​ന​ന്ദ​ത്തേ​ക്കാ​ളും ആ​ന​ന്ദ​മാ​ണ് കു​ട്ടി​ക്കു​റു​മ്പു​ക​ൾ. എ​ന്നാ​ൽ ക​ണ്ണൊ​ന്നു തെ​റ്റി​യാ​ൽ കൈ​വി​ട്ടു​പോ​കു​ന്ന കു​ട്ടി​ക്കു​റു​മ്പു​ക​ൾ നെ​ഞ്ചി​ൽ തീ​കോ​രി​യി​ട്ടെ​ന്നും​വ​രും. സ്പെ​യി​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ ടെ​നെ​റൈ​ഫി​ലു​ള്ള പ്ലാ​യ പാ​രാ​യി​സോ​യി​ൽ​നി​ന്നു​ള്ള കാ​ഴ്ച ഇ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യ പി​ഞ്ച് കു​ഞ്ഞ് ഷെ​യ്ഡി​ലൂ​ടെ ഓ​ടി​ക്ക​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ആ​രു​ടേ​യും നെ​ഞ്ചി​ടി​പ്പി​നെ പി​ടി​ച്ചു​നി​ർ​ത്തും. മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ തെ​റ്റി​യ​പ്പോ​ഴാ​ണ് ഇ​ത്തി​രി​പ്പോ​ന്ന പെ​ൺ​കു​ഞ്ഞ് ബ​ഹു​നി​ല ഫ്ളാ​റ്റി​ന്‍റെ നാ​ലാം നി​ല​യി​ലെ ജ​നാ​ല​വ​ഴി കെ​ട്ടി​ട​ത്തി​ന്‍റെ ഷെ​യ്ഡി​ൽ‌ ഇ​റ​ങ്ങി​യ​ത്. ഒ​ര​ടി​പോ​ലും വീ​തി​യി​ല്ലാ​ത്ത ഷെ​യ്ഡി​ലൂ​ടെ ഓ​ടി ബാ​ൽ​ക്ക​ണി​യി​ലേ​ക്കു​പോ​കു​ന്ന കു​ട്ടി​ക്ക് ഇ​വി​ടെ ക​യ​റി​പ്പ​റ്റാ​നാ​വു​ന്നി​ല്ല. ഉ​ട​നെ തി​രി​ച്ചോ​ടി ജ​നാ​ല​വ​ഴി മു​റി​ക്കു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും ശ്ര​മി​ക്കു​ന്നു. കാ​ലൊ​ന്ന് തെ​റ്റി​യാ​ൽ നാ​ല് നി​ല​ക​ളു​ടെ താ​ഴ്ച​യി​ലേ​ക്കാ​വും വീ​ഴു​ക എ​ന്നൊ​ന്നും അ​റി​യാ​തെ​യാ​ണ് ഈ ​കു​രു​ന്നി​ന്‍റെ വി​കൃ​തി. ഫ്ളാ​റ്റി​ന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സം​ഭ​വം​ക​ണ്ട വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ ഒ​രാ​ൾ വേ​ഗം ഓ​ടി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ വി​വ​രം അ​റി​യി​ച്ചു. വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി ഫി​ൻ‌​ല​ൻ‌​ഡി​ൽ​നി​ന്ന് എ​ത്തി​യ കു​ടും​ബ​ത്തി​ലെ കു​രു​ന്നാ​ണ് തീ​ക്ക​ളി ന​ട​ത്തി​യ​ത്. ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​നേ​ര​ത്തി​നു​ള്ളി​ൽ വൈ​റ​ലാ​യി. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ 3.4 ദ​ശ​ല​ക്ഷം കാ​ഴ്ച​ക്കാ​രും 25,000 ക​മ​ന്‍റു​ക​ളു​മാ​ണ് വീ​ഡി​യോ​ക്ക് ല​ഭി​ച്ച​ത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%