,

ഞാന്‍ വളരെ ഭാഗ്യവതിയാണ്’; പ്രിയതമനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍


ബോളിവുഡിലെ തിരക്കുള്ള നടികളിലൊരാളാണ് സണ്ണി ലിയോണ്‍. എന്നാല്‍ എത്ര തിരക്കിനിടയിലും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്ന ആളുമാണ് സണ്ണി. ഇപ്പോഴിതാ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാചകളാണ് ശ്രദ്ധ നേടുന്നത്. ‘അവന്‍ എന്നെ നോക്കുന്ന ആ നോട്ടം. ഞാന്‍ വളരരെ ഭാഗ്യവതിയാണ്. ഈ മനുഷ്യന്റെ കൈപിടിച്ച് ജീവിതത്തില്‍ നടക്കാന്‍ കഴിയുന്നത് അഭിമാനമാണ്’ സണ്ണി കുറിച്ചു. ഡാനിയലിന്റെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് സണ്ണി ലിയോണി ഡാനിയലിനൊപ്പമുള്ള യാത്ര ചിത്രം പങ്കുവെച്ചത്. തായലന്‍ഡിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ളതായിരുന്നു ചിത്രങ്ങള്‍. നിരവധി ആരാധതരാണ് സണ്ണിയും ഡാനിയലും തമ്മിലുള്ള ഊഷ്മള ബന്ധത്തെ പ്രശംസിച്ച് കമന്റുമായി എത്തിയിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%