,

മാന്യതയുണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനു തന്നെ, തെറ്റ് തിരുത്താമായിരുന്നു. ഫാന്‍സ് എന്ന വാനരക്കൂട്ടം എന്നെ തെറി വിളിക്കുകയാണ്’; മോഹന്‍ലാലിനെതിരെ ഗായകന്‍ വി.ടി. മുരളി നിയമനടപടിക്ക്


തനിക്കെതിരെ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം നടക്കുന്നതായി ഗായകന്‍ വി.ടി. മുരളി. ‘മാതളതേനുണ്ണാന്‍’ എന്ന ഗാനം താന്‍ പാടിയതാണെന്ന് ബിഗ് ബോസ് റിയാലിറ്റി ഷോക്കിടെ മോഹന്‍ലാല്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആ ഗാനം യഥാര്‍ത്ഥത്തില്‍ താന്‍ പാടിയതാണെന്ന അവകാശപ്പെട്ട് ഗായകന്‍ വി.ടി. മുരളി ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാലിനെ പേരെടുത്ത് പറഞ്ഞു കൊണ്ട് ഒരു വരി പോലും എഴുതിയിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ആരാധകരെന്ന പേരില്‍ നിരവധി പേരാണ് തന്നെ സോഷ്യല്‍ മീഡിയായില്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നതെന്ന് വി.ടി. മുരളി വ്യക്തമാക്കി. നടനോ ചാനലോ ഈ വിഷയത്തില്‍ തെറ്റു തിരുത്തുകയോ ഖേദപ്രകടനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വി.ടി മുരളി അഴിമുഖത്തോട് പറഞ്ഞു. ”മാന്യതയുണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനു തന്നെ, തനിക്ക് പറ്റിയ തെറ്റ് തിരുത്താമായിരുന്നു. അല്ലെങ്കില്‍ ആ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിന് തെറ്റു തിരുത്താമായിരുന്നു. ഇതു രണ്ടും നടന്നില്ല. പകരം, ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം എന്നെ തെറി പറയാന്‍ ഇറങ്ങിയിരിക്കുന്നു. എത്രമാത്രം മോശമായ ഭാഷയാണ് അവരുപയോഗിച്ചിരിക്കുന്നത്. അത് തടയാന്‍ പോലും ആ നടന്‍ മുന്നോട്ടു വരുന്നില്ല” എന്നാണ് ഗായകന്റെ വാക്കുകള്‍.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%