,

ഡിസ്കോ ഡാന്‍സുമായി ഷെയ്ന്‍; വലിയ പെരുന്നാളിലെ ഗാനം


യുവതാരം ഷെയ്ന്‍ നിഗം നായകനാകുന്ന ‘വലിയ പെരുന്നാളിലെ’ ഗാനം റിലീസ് ചെയ്തു. ‘ചെമ്മാനം…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തിറങ്ങിയത്. ഷെയ്‌നിന്റെയും കൂട്ടരുടേയും കിടിലന്‍ ഡിസ്‌കോ ഡാന്‍സ് തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ഗാനത്തിന് വേണ്ടി വരികൾ എഴുതി ആലപിച്ചിരിക്കുന്നത് സാജു ശ്രീനിവാസാണ്. റെക്സ് വിജയൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കും മുൻപ് തന്നെ ഡാൻസറാണെന്ന് തെളിയിച്ച താരമാണ് ഷെയ്ൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തേ റിലീസ് ചെയ്തിരുന്നു. ആ ഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിച്ചത് സാജു ശ്രീനിവാസ് ആണ്. അത് വളരെ ആരാധക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ റിലീസ് ചെയ്ത ഗാനത്തിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാള സിനിമയിലെ നായകൻമാരിൽ മികച്ച ഡാൻസർ ആരാണെന്നതിന്റെ ഉത്തരം വലിയപെരുന്നാളിലെ ഷെയിനിന്റെ ഡാൻസിലൂടെ വെളിപ്പെടുന്നു എന്നാണ് ചിലർ കമന്റുകൾ രേഖപ്പെടുത്തിയത്.

ഷെയ്ന്‍ നിഗം വ്യത്യസ്ത വേഷപ്പകർച്ചയിൽ എത്തുന്ന ചിത്രം കൂടിയാണ് വലിയ പെരുന്നാൾ. ഹിമിക ബോസാണ് ഷെയിനിന്റെ നായികയായെത്തുന്നത്. നവാഗതനായ ഡിമൽ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിയപെരുന്നാൾ. ഡിമലിനൊപ്പം തസ്രീഖ് അബ്ദുൾ സലാമും തിരക്കഥ രചനയിൽ പങ്കു ചേർന്നിട്ടുണ്ട്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷായിരുന്നു മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘ഫെസ്റ്റിവല്‍ ഒാഫ് സാക്രിഫൈസ്’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയത്. മാജിക് മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവാണ് ചിത്രം നിർമിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%