,

ദിലീപിന്‍റെയും കാവ്യയുടെയും പഴയ ലൊക്കേഷന്‍ ഫോട്ടോ പോസ്റ്റ്‌ ചെയ്ത് ഷൈന്‍ നിഗം, കാരണം തിരക്കി ആരാധകര്‍


ഒരുപാട് വിവാദങ്ങള്‍ക്ക് ശേഷം ഷൈന്‍ നിഗം എന്ന യുവ നടന്‍ ഇപ്പോള്‍ തിരക്കിലാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ ചില തര്‍ക്കങ്ങള്‍ കാരണം നിര്‍മ്മാതാക്കളുമായി ഉണ്ടായ ചില പ്രശ്നങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ഇപ്പോള്‍ മോഹന്‍ലാല്‍ ഇടപെട്ടു പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ഷൈന്‍ നിഗം ഇപ്പോള്‍ പുതിയ ചില ചിത്രങ്ങളുടെ തിരക്കിലാണ് അതിനിടയ്ക്കാണ് ഷൈന്‍ നിഗം ഇന്ന് ദിലീപ് കാവ്യാ ചിത്രം ഇന്‍സ്റ്റഗ്രാമ്മില്‍ പങ്കുവെച്ചത് സംഭവം എന്താണെന്നു ആദ്യം ആര്‍ക്കും പിടികിട്ടിയില്ല ശേഷം പോസ്റ്റിന്‍റെ കാപ്ഷന്‍ വായിച്ചപ്പോള്‍ ആണ് സംഗതി മനസ്സിലായത്‌. ഇരുവരുടേയും കൂടുതല്‍ ആരും തന്നെ കാണാന്‍ സാധ്യതയില്ലാത്ത ഒരു ഫോട്ടോ ആയിരുന്നു താരം ഷെയര്‍ ചെയ്തത് വ്യത്യസ്തമായ രീതിയില്‍ ഇരുവരും ചിരിക്കുന്നതാണ് താരത്തെ ആകര്‍ഷിച്ചത് അത് കാപ്ഷനില്‍ നിന്നും മനസിലാക്കാം അങ്ങനെയൊരു വ്യത്യസ്തത ചിത്രത്തില്‍ കണ്ടത് കൊണ്ടാണ് ഇത് ഷെയര്‍ ചെയ്തത് എന്നും വ്യക്തമാക്കാം.

താരത്തിന്‍റെ പേജില്‍ ആദ്യം ഇങ്ങനെയൊരു ഫോട്ടോ കണ്ടപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു യാത്രൊരു കാരണവും ഇല്ലാതെ ഇങ്ങനെയൊരു ഫോട്ടോ വരാന്‍ സാധ്യതയില്ലല്ലോ എന്നാണു ആരാധകര്‍ കമന്റ്‌ ചെയ്തത്. ഒരു പഴയ ചിത്രം ഷൂട്ട്‌ ചെയ്യുമ്പോഴോ ലൊക്കേഷനില്‍ തമാശയക്ക്‌ ചെയ്തതതോ ആയിരിക്കണം ഈ ചിത്രം. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആരും തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പഴയ ഫോട്ടോ ആയതുകൊണ്ട് തന്നെ കാഴ്ചക്കാരില്‍ കൂടുതല്‍ കൌതുകം നിറച്ചിരുന്നു. എന്തായാലും താരത്തിന്‍റെ പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ് സംഗതി ആദ്യം കണ്ടവരില്‍ ഒരു ഞെട്ടം ഉളവാക്കുമെങ്കിലും പിന്നീട് ഒരു ചിരിയോടെ ആയിരിക്കും പ്രതികരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%