,

ഡയപ്പർ മാറ്റുന്ന നൈറ്റ് വാച്ച്മാൻ ആയി ; രഹാനെയെ ട്രോളി സച്ചിൻ തെൻഡുൽക്കർ.


മുംബൈ∙ കഴിഞ്ഞ ദിവസം അച്ഛനായ ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെയ്ക്ക് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ നൽകിയ ആശംസ വൈറലാകുന്നു. രഹാനെയേയും ഭാര്യ രാധികയേയും അഭിസംബോധന ചെയ്തുള്ള ട്വീറ്റിൽ അഭിനന്ദനവും ആശംസയുമാണുള്ളത്. ഒപ്പം രഹാനെയെ ലക്ഷ്യമിട്ടുള്ള ഉഗ്രനൊരു ട്രോളും. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രഹാനെയുടെ ഭാര്യ രാധിക ധോപാവ്‌കർ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞു പിറക്കുമ്പോൾ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമായിരുന്നു രഹാനെ. പിറ്റേന്ന് മൽസരം പൂർത്തിയായ ഉടൻ കുഞ്ഞിനെ കാണാനെത്തിയ അദ്ദേഹം, ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ‘ഹലോ’ എന്ന അഭിവാദ്യത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് സച്ചിൻ സരസമായ കുറിപ്പെഴുതിയത്. അഭിനന്ദനങ്ങൾ രാധിക, അജിൻക്യ. ആദ്യ കുഞ്ഞിന്റെ മാതാപിതാക്കളായിരിക്കുക എന്നത് സമാനതകളില്ലാത്ത അനുഭവമാണ്. അതിൽ മുഴുകിച്ചേരുക. ഡയപ്പർ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ വേഷം ആസ്വദിച്ചു ചെയ്യുക’ – ഇതായിരുന്നു സച്ചിന്റെ കുറിപ്പ്.

Many Congratulations, Radhika and Ajinkya.
The joy of being parents to your first child is unparalleled. Soak it in! Enjoy playing the new role of a night watchman changing the diapers. 😉 https://t.co/mquFXkyCDo— Sachin Tendulkar (@sachin_rt) October 7, 2019

രഹാനെയും വിട്ടുകൊടുത്തില്ല. സച്ചിന്റെ ട്വീറ്റിനു മറുപടിയായി രഹാനെ എഴുതി: ‘വളരെ നന്ദി പാജി! ഇതുപോലുള്ള കൂടുതൽ ടിപ്സിനായി ഞാൻ താങ്കളെ വന്നുകാണുന്നുണ്ട്.’ ബാല്യകാല സുഹൃത്തായ രാധികയെ 2014ലാണ് രഹാനെ ജീവിത സഖിയാക്കിയത്. കുഞ്ഞുപിറന്നതിനു പിന്നാലെ രഹാനെയെ അഭിനന്ദിച്ച് ഹർഭജൻ സിങ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Thank you so much paaji! Will see you soon for some tips 😉— Ajinkya Rahane (@ajinkyarahane88) October 7, 2019

ഇന്ത്യൻ ക്രിക്കറ്റ് കുടുംബത്തിൽ സമീപ കാലത്ത് ജനിച്ചതിൽ കൂടുതലും പെൺകുഞ്ഞുങ്ങളാണെന്ന സവിശേഷതയുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിങ് ധോണി, ഹർഭജൻ സിങ്, സുരേഷ് റെയ്ന, രോഹിത് ശർമ, ഹനുമ വിഹാരി തുടങ്ങിയവരെല്ലാം പെൺകുഞ്ഞുങ്ങളുടെ പിതാക്കൻമാരാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%