,

കുറച്ച് ബിരിയാണി അകത്ത് ചെന്നാൽ ഷമി തകർക്കും; രഹസ്യം പരസ്യമാക്കി രോഹിത്; വിഡിയോ


ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഷമിയെ ട്രോളി രോഹിത് ശർമ്മ. ഷമിയുടെ പ്രകടനത്തിന് കാരണം ബിരിയാണി ആണെന്നാണ് രോഹിത് തമാശയായി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കുറച്ച് ബിരിയാണി അകത്ത് ചെന്നാല്‍ ഷമി പിന്നെ അപാര ഫോമിലാകുമെന്ന് നമുക്കറിയാമല്ലോ എന്ന രോഹിതിന്റെ കമന്റ് കേട്ട് ഷമി വരെ ചിരിച്ചു. ആദ്യ ഇന്നിങ്സിൽ വിക്കറ്റൊന്നും നേടാതെ നിന്ന ഷമി രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകളാണ് പിഴുതത്. ഇതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഹിറ്റ്മാന്റെ തമാശ. 60 ന് അഞ്ച് വിക്കറ്റ് എന്ന ദയനീയമായ നിലയിലേക്ക് ദക്ഷിണാഫ്രിക്കയെ തള്ളിവിട്ട ഷമി തന്റെ അഞ്ചാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് വിശാഖപട്ടണത്ത് ആഘോഷിച്ചത്. തെംബ ബാവുമയെ പുറത്താക്കിയ സ്പെൽ മുതൽ റബാദയുടെ വിക്കറ്റെടുത്തത് വരെ ഷമിയുടെ ഊർജസ്വലത പ്രകടമായിരുന്നു. രണ്ടാം ഇന്നിങ്സ് സ്പെഷ്യലിസ്റ്റെന്ന് വരെ ഷമിയെ വിശേഷിപ്പിക്കുന്നവരുണ്ട്. ഒരു വർഷത്തിനിടെ രണ്ടാം ഇന്നിങ്സിൽ മൂന്നാം തവണയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. മത്സരത്തിൽ 191 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്.

View this post on Instagram

Expect the Hitman to come up with such gems. This one is for Shami 😜😁😂 #TeamIndia #INDvSA @paytm

A post shared by Team India (@indiancricketteam) on Oct 6, 2019 at 2:50am PDT

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%