,

മകൻ തിരിച്ച് വരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുകയാണ് പുല്‍വാമയില്‍ മരണപ്പെട്ട വസന്തിന്റെ അമ്മ : വൈറൽ കുറിപ്പ്.


ഷിജുവിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,വസന്തകുമാർ ഞങ്ങളെ വിട്ടു പോയിട്ട് ഇന്ന് ഒരു വർഷം.നമ്മുടെ രാജ്യത്തിന് വേണ്ടി യൗവ നവും ജീവനും നൽകിയ ധീര യോദ്ധാവ്.നിന്നെ ഓർത്തു ഞങ്ങൾ ഒരുപാട് അഭിമാനിക്കുന്നു.ജീവിതത്തിലെ ഏറ്റവും വലിയ കാര്യം ആരോഗ്യമുള്ള ശരീരം അണെന്ന് ഞങ്ങളെ ഓർമിപ്പിക്കുന്ന.വസന്തെ.നിന്റെ മൃതദേഹം കൊണ്ട് അ വണ്ടിയിൽ കരിപ്പൂർ മുതൽ ഞങൾ കൂടെ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് ആളുകൾ വഴിയിൽ കാത്ത് നിന്നു ജയ് വിളിച്ചു കരഞ്ഞപ്പോൾ നിന്നോട് സത്യത്തിൽ അസൂയ തോന്നിയിരുന്നു.മരിക്കുന്നെങ്കിൽ ഇങ്ങനെ ആവണം എന്ന് ഒരായിരം തവണ മനസ്സിൽ പറഞ്ഞ നിമിഷങ്ങൾ. അതിൽ ഞാൻ കണ്ട ഒരു കാഴ്ച പറയട്ടെ.കൈ ഒടിഞ്ഞ് അതിൽ പ്ലാസ്റ്റർ ഇട്ട ഒരു അമ്മൂമ്മ വടിയും കുത്തി നിന്ന് ഒടിഞ്ഞ കൈ ഉയർത്തി ജയ് ഹിന്ദ് വിളിച്ചു ഒരു പൂവ് നീട്ടി വണ്ടിയുടെ പുറകിൽ വന്നു പൊട്ടി കരഞ്ഞത്.ഒരു പക്ഷെ നിന്റെ പേര് പോലും അവർക്ക് അറിയില്ലരിക്കാം.പക്ഷേ അവരൊക്കെ നിന്നെ ഒരു നോക്ക് കാണാൻ വന്നവരാണ്.എല്ലാവർക്കും ലഭിക്കാത്ത ഒരു ഭാഗ്യം.എല്ലാം ഇന്നലെ കഴിഞ്ഞപോലെ.രാവിലത്തെ നമ്മുടെ ഷട്ടിൽ കളിയും. തോറ്റാൽ ബാറ്റിനേം കാറ്റിനെും കുറ്റം പറഞ്ഞതും.എന്റെ തലയിൽ കയറി ഇരുന്നു വോളിബോൾ നെറ്റ് കെട്ടിയതും.ജയ്പൂരിൽ വെച്ച്. ആകെ ഉണ്ടായിരുന്ന 500 രൂപ ഹീറ്ററിന്റെ മുകളിൽ വീണു കത്തിയപ്പോൾ അത് മാറാൻ 500 രൂപ കടം വാങ്ങി RBI തപ്പി നടന്നതും.

എല്ലാം ഓർമകൾ.ഓണത്തിന് ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു അപ്പോൾ നിന്റെ അമ്മ പറഞ്ഞത് എന്റെ മോൻ മരിച്ചിട്ടില്ല.ഒരു പെട്ടിയും അതിന്റെ മുകളിൽ അവന്റെ ഫോട്ടോയും മാത്രമല്ലേ ഞങൾ കണ്ടിട്ടുള്ളൂ.അവൻ ഉറപ്പായും തിരിച്ചു വരും എന്ന്.വരില്ല എന്നറിഞ്ഞിട്ടും ഞാനും പറഞ്ഞു വരുമെന്ന്.ഭർത്താവ് മരിച്ചു ആറ് മാസം ആകുന്നതിന് മുൻപ് മകനെയും നഷ്ടപെട്ട ആ അമ്മയോട് വേറേ എന്ത് പറയാൻ.ആ അമ്മയുടെ മാത്രമല്ല ഭാരതത്തിലെ ഓരോ അമ്മമരുടെം മകൻ ആയി നീ ഇന്നും ജീവിക്കുന്നു വസന്ത്..ജയ്ഹിന്ദ്.shiju c udhayan

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%