,

ഷെയിൻ ഒരു കോടി നൽകണമെന്ന് നിർമ്മാതാക്കൾ; അംഗീകരിക്കില്ലെന്ന് താരസംഘടന


നിർമ്മാതാക്കളും നടൻ ഷെയിൻ നിഗവും തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാനെത്തിയ താരസംഘടന അമ്മ നിർമ്മാതാക്കൾക്ക് എതിരെ രംഗത്ത്. ഷെയിൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർമ്മാതാക്കളുടെ സംഘടന അമ്മയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടതാണ് താരസംഘടനയിലെ അംഗങ്ങളെ ചൊടിപ്പിച്ചത്. ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കിയതിന് ശേഷം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് നിർമ്മാതാക്കൾ വാക്ക് നൽകിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടത്. ഷെയിൻ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാൽ ഒരു കോടി രൂപ നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് അവർ നേരത്തെ സൂചന പോലും നൽകിയിരുന്നില്ല അമ്മ ഭാരവാഹികൾ പറഞ്ഞു.താരസംഘടനയായ അമ്മയുമായുള്ള ചർച്ചയിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നഷ്ട പരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ ഷെയിൻ-നിർമ്മാതാക്കൽ തർക്കവിഷയത്തിൽ സംഘടന ഷെയിനിനൊപ്പം തന്നെയാണെന്നും നിർമ്മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികൾ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷെയിൻ നിഗമിനെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അമ്മ ഭാരവാഹികൾ ആരോപിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%