,

മൂന്ന് വർഷത്തിൽ ഒരിക്കലേ സംവിധാനം ചെയ്യൂ, ഫഹദിനെയും ദുൽഖറിനെയും നിവിനേയും വെച്ച് സിനിമ എടുക്കണമെന്നുണ്ട്” – പൃഥ്വിരാജ്


മലയാളത്തിലേക്ക് 200 കോടി നേടിത്തന്ന പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. അടിസ്ഥാനപരമായി താന്‍ ഒരു നടനാണെന്നും താല്‍പര്യമുണ്ടെങ്കില്‍ പോലും ഒന്നിനു പുറമെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ സാധിക്കില്ലെന്നും പൃത്വിരാജ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫഹദ്, ദുൽഖർ, നിവിൻ എന്നിവരെയെല്ലാം വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അടിസ്ഥാനപരമായി ഞാൻ ഒരു അഭിനേതാവാണ്. ആഗ്രഹമുണ്ടെങ്കിലും ഒന്നിന് പുറകെ ഒന്നായി സിനിമകൾ സംവിധാനം ചെയ്യുവാൻ എനിക്കാകില്ല. ഞാൻ അങ്ങനെ ഒരാളല്ല. ഞാന്‍ ഇപ്പോഴും എന്നെ നടനായി കാണുന്നു. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ ചെയ്യുന്ന കാര്യമാണ് സംവിധാനം എന്നത്.അൻപതോളം ചിത്രങ്ങൾ ഒരുക്കിയ ഒരു സംവിധായകനായി ഞാൻ തീരില്ല എന്ന് എനിക്കുറപ്പാണ്. പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് അതിന്റെതായ സമയത്ത് ചെയ്തിരിക്കും. മനസ്സിൽ ചില ചിന്തകളൊക്കെയുണ്ട്. പക്ഷേ അതെല്ലാം എമ്പുരാൻ കഴിഞ്ഞിട്ട് ഞാൻ എന്ത് ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോൾ ബ്ലസി ചിത്രം ആടുജീവിതത്തിനായി തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയുമാണ് ഉടൻ റിലീസിന് എത്തുന്ന ചിത്രം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%