,

ഇതിനെ കുറിച്ചൊന്നും വലിയ ധാരണയില്ലല്ലേ’; നസ്രിയയുടെ ചലഞ്ച് കണ്ട് അന്തംവിട്ട് ഫഹദ്- വീഡിയോ വൈറല്‍


കൊറോണ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്ന ഹാന്‍ഡ് ഇമോജി ചലഞ്ച് ഏറ്റെടുത്ത് നടി നസ്രിയ നസീം. ചലഞ്ച് വീഡിയോ നസ്രിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൃത്യമായി തന്നെ ചലഞ്ച് പൂര്‍ത്തിയാക്കിയെങ്കിലും വീഡിയോയില്‍ നസ്രിയക്കൊപ്പമുള്ള ഫഹദിന്റെ മുഖ ഭാവമാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. ‘ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭര്‍ത്താവിനോട് വിശദീകരിക്കുന്ന ഞാന്‍. (അദ്ദേഹത്തിന്റെ മുഖം നോക്കൂ) എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല,’ കുസൃതി നിറയുന്ന ഇമോജികള്‍ക്കൊപ്പം ഫഹദിന്റെ അവസ്ഥ പറഞ്ഞ് നസ്രിയ കുറിച്ചു. ഒരു പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്‌ക്രീനില്‍ തെളിയുന്ന ഹാന്‍ഡ് ഇമോജികള്‍ അതുപോലെ അനുകരിക്കുന്നതാണ് ‘ഹാന്‍ഡ് ഇമോജി ചലഞ്ച്’. ‘ക്വാറന്റീന്‍ ചില്‍’ എന്ന ഹാഷ്ടാഗോടെയാണ് നസ്രിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതിനോടകം ഏഴു ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരായി.

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%