,

സുഹൃത്തേ താങ്കൾ ഇത് എന്ത് ഭാവിച്ചാണ്. .ഒരാണു പോലും തുണയില്ലാതെ ആണോ മൂന്നാല് പെണ്ണുങ്ങടെ ഒപ്പം താങ്കൾ ഭാര്യയെ ട്രിപ്പ്‌ വിടുന്നതു?അതും കണ്ട കാട്ടിൽ കൂടെ കാന്തല്ലൂർ പോലെ ഒരു സ്ഥലത്തേക്ക്?ഇനി ഞാൻ വിഷയത്തിലേക്കു കടക്കാം..രാവിലെ തന്നെ ചുമയായ കൊണ്ട് ഒരു കപ്പ്‌ ചൂടുവെള്ളം ഉപ്പിട്ട് കവിൾ കൊള്ളുമ്പോളാണ് എനിക്കു സുഹൃത്തിന്റെ വാട്സ് ആപ്പ് മെസ്സേജ് വരുന്നത്.. എടിയെ നീ ഇത് കണ്ടോ?മൂന്നാലു പെണ്ണുങ്ങൾ കൂടി കണ്ട കാട്ടിലേക്ക് ടൂർ പോയിരിക്കുന്നു..അതിൽ നിമ്മി എബ്രഹാം എന്നൊരുത്തിയുടെ ഫ്രണ്ട്‌ ആയി നിന്നെ കണ്ടു…ഈ ന്യൂസ്‌ പേപ്പറിലും വന്നിട്ടുണ്ട്, അതോണ്ട് പറയുവാ ഇതിനൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേടി?ഇവർക്ക് വീട്ടുകാര്യം നോക്കി ഇരുന്ന പോരെ ഈ പ്രായത്തിൽ ഒറ്റയ്ക്ക് യാത്ര പോകുന്ന ഇവരെ ഒക്കെ സമ്മതിക്കണം അതൊരു ആൺതുണയില്ലാതെ. .ജീവനും കൊണ്ട് പെൺകൊച്ചു തിരിച്ചെത്തിയത് ഭാഗ്യം.. അവൾ നിർത്തിയിടുത്തെന്നു ഞാൻ തുടങ്ങി..നീ ഇപ്പൊ ജീൻസ് ഒക്കെ മാറ്റി ചുരിദാർ ആക്കിയത് എന്ത്കൊണ്ടാണെന്ന് എനിക്കൊന്നു അറിഞ്ഞാൽ കൊള്ളാം..

അതുപിന്നെ തറവാട്ടിൽ പിറന്ന പെൺപിള്ളേർ കല്യാണം കഴിഞ്ഞു ഇതൊന്നും ഇടരുത് നമ്മടെ കെട്യോന് മോശം അല്ലെ..ആഹാ അപ്പൊ നീ കല്യാണത്തിന് മുന്നേ തറവാട്ടിൽ അല്ലായിരുന്നോ പിറന്നത്..കെട്യോന് ഇഷ്ടമല്ലാത്ത കൊണ്ട് ചായകുടി നിർത്തി നീ കാപ്പി കുടി തുടങ്ങി, പുള്ളിക്ക് ഇഷ്ടമല്ലാത്ത കൊണ്ട് ജോലിക്ക് പോകാതെ കുഞ്ഞിനെ നോക്കി വീട്ടിൽ ഇരിക്കുന്നു..ഒരു ചായ കുടിക്കാനും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും നിനക്ക് നിന്റെ ഭർത്താവിന്റെ സമ്മതം വേണം.നിനക്ക് നിന്റേതായ ഇഷ്ടങ്ങൾ നേടിയെടുക്കാൻ എന്നാണ് പെണ്ണെ സാധിക്കുക?

ഓരോ സ്ത്രീക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്..കല്യാണം കഴിഞ്ഞു മാറ്റി വെക്കേണ്ട ഒന്നാണോ അതൊക്കെ..ആണുങ്ങൾക്ക് കൂട്ടുകാര്മൊത്തു യാത്ര പോകാo,പാർട്ടിക്ക് പോകാം സിനിമക്ക് പോകാം അങ്ങനെ അവരുടെ ഇഷ്ടത്തിന് അവർക്കു നടക്കാം,ഇതൊന്നും പെണ്ണുങ്ങൾക്ക്‌ പാടില്ല അതിന്റെ പൊരുൾ എന്തെന്ന് ഇപ്പഴും എനിക്കു മനസ്സിലാകുന്നില്ല..നീ നിന്റെ ഭർത്താവ് പറയുന്നത് അനുസരിക്കുന്ന സ്ത്രീ ആണ് നല്ലത് തന്നെ.. ആ അനുസരണ നിന്റെ ഇഷ്ടങ്ങൾ ഒക്കെ അയാൾക്ക് വേണ്ടി മാറ്റിവെച്ചു കൊണ്ടാണെന്ന് എന്തെ പെണ്ണെ നീ അറിയുന്നില്ല..

ആണുങ്ങളെ ബഹുമാനിക്കണം അവർക്കു കളങ്കം വരുന്ന ഒന്നും ഭാര്യ ചെയ്യണ്ട പക്ഷെ ഭാര്യ എന്നത് ഇരിക്കാൻ പറയുമ്പോൾ ഇരിക്കാനും നടക്കാൻ പറയുമ്പോൾ നടക്കാനും മാത്രമാകുന്ന ഒരുപകരണം ആകരുത്..ശരിക്കും പറഞ്ഞാൽ കീ കൊടുത്താൽ ഓടി നടക്കുന്ന ഒരു പാവ…ഭർത്താവിനോടുള്ള അമിത സ്നേഹം അനുസരണ എന്നിവ നല്ലത് തന്നെ പക്ഷെ അതൊക്കെ സ്വന്തമിഷ്ടങ്ങൾ മാറ്റി വെച്ച് കൊണ്ടാകരുത്.. ഇനിയെങ്കിലും നീ നീയാവാൻ ശ്രമിക്കുക..

ഇനി ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന മറ്റു സ്ത്രീകളോട് കുറച്ചു വാക്കുകൾ പറയാൻ ആഗ്രഹിക്കുന്നു..നിങ്ങളെ നിങ്ങടെ ഭർത്താവ് അടിമയാക്കി വെച്ചതിൽ നിങ്ങൾ സന്തോഷിച്ചു കൊള്ളുക എന്തിനു മറ്റുള്ളവരുടെ ഇഷ്ടങ്ങളെ കുറ്റം പറയുകയും അധിഷേപിക്കുകയും ചെയ്യണം..ഇതൊരു തരo രോഗമാണ് തങ്ങൾക്കു സാധിക്കാത്തത് മറ്റു സ്ത്രീകൾ സാധിക്കുന്ന കാണുമ്പോൾ ഉള്ള ഒരു തരം ഫ്രസ്ട്രേഷൻ..നിങ്ങൾ എന്നാണ് സ്ത്രീകളെ നിങ്ങളെ ഒന്ന് മനസിലാക്കുക…

നിമ്മിയുടെ ഭർത്താവിനോട് ഒരു വാക്ക്

“സുഹൃത്തെ നിങ്ങള് പൊളിയാണ്…നിങ്ങളോടു ഞാൻ ഹൃദയം തൊട്ടു നന്ദി പറയുന്നു അവളെന്ന സ്ത്രീയെ മാനിച്ചതിനു,അവളെ നാല് ചുവരുകൾക്കുള്ളിൽ പൂട്ടിയിടാതെ അവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി പ്രവൃത്തിച്ചതിന്..എന്നും നിങ്ങൾ ഇങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ മനസ്സ് കൊണ്ട് പ്രാർത്ഥിക്കുന്നു.. താങ്കളെ പോലെ എല്ലാരും ചിന്തിച്ചാൽ ഈ നാട് എന്നെ മാറിയേനെ..അച്ചു വിപിൻ..

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%