,

ഇത് ഈ ചാനലില്‍ നിന്നുള്ള അവസാന വീഡിയോ ആയിരിക്കാം ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ’? മഞ്ജു പത്രോസിന്റെ അമ്മ ചോദിക്കുന്നു…


ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നാല്‍പത് ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന ‘ഫാന്‍ ആര്‍മികളും’ സജീവമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലപ്പോഴെങ്കിലും ആരാധകരുടെ അമിതാവേശം അനാരോഗ്യകരമായ പ്രവണതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയ മത്സരാര്‍ഥിയ്ക്കുള്ള പിന്തുണ എതിര്‍ മത്സരാര്‍ഥികളെ ഇടിച്ചുതാഴ്ത്തി കാട്ടാനും പലപ്പോഴും അവരുടെ കുടുംബങ്ങളെ വരെ അവഹേളിക്കാനും ശ്രമിക്കുന്നതുവരെ നീളുന്നു ചില ആരാധകരുടെ അമിതാവേശം. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് മഞ്ജു പത്രോസ്. മറ്റ് ചില മത്സരാര്‍ഥികളുടെ ആരാധക സംഘങ്ങളില്‍നിന്നുണ്ടാകുന്ന സൈബര്‍ ആക്രമണം അവരുടെ കുടുംബത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു കൂടി പങ്കാളിയായ യുട്യൂബ് ചാനലായ ‘ബ്ലാക്കീസ് വ്‌ളോഗ്’. മഞ്ജുവിനൊപ്പം ഇതേ ചാനലില്‍ വ്‌ളോഗ് ചെയ്തുകൊണ്ടിരുന്ന സിമി സാബുമാണ് മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇത് ഈ ചാനലില്‍നിന്നുള്ള അവസാന വീഡിയോ ആയിരിക്കാമെന്നും പറയുന്നു സിമി സാബു. മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകന്‍ ബെര്‍ണാച്ചനെയും കണ്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട് സിമി. ‘ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി’ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്‌ളോഗര്‍ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് പറയുന്നു അവരുടെ അമ്മ. ‘പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല. ഇത് മൂലം (സൈബര്‍ ആക്രമണം) ഞങ്ങളാണ് ആളുകളുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നത്’, മഞ്ജുവിന്റെ അമ്മ പറയുന്നു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും അവര്‍ ചോദിക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 2

Upvotes: 1

Upvotes percentage: 50.000000%

Downvotes: 1

Downvotes percentage: 50.000000%