,

റാമിലേക്ക് പ്രാചിയെ സജസ്റ്റ് ചെയ്ത് ലാലേട്ടൻ !!!! കാരണം മാമാങ്കം


ദൃശ്യം എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് റാം .ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരുന്നു. ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തു ജോസഫ് ചിത്രമാണിത്. ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്.ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കത്തിലെ നായിക പ്രാചി ടെഹ്‌ലാൻ ചിത്രത്തിന്റെ ഭാഗമായേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. മോഹൻലാലിനൊപ്പവും ജീത്തു ജോസഫിനൊപ്പവും നിൽക്കുന്ന ചിത്രം പ്രാചി തന്നെയാണ് പുറത്ത് വിട്ടത് . മാമാങ്കം കണ്ട മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിലേക്ക് പ്രാചിയെ സജസ്റ്റ് ചെയ്തത്. എന്നാൽ സിനിമയിൽ അഭിനയിക്കണമോയെന്ന് തീരുമാനം എടുത്തിട്ടില്ല എന്നും പ്രാചി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിക്കുന്നു. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ ഏറെ ആഗ്രഹം ഉണ്ടെന്നും പ്രാചി കുറിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%