,

സ്വർണ്ണമാല പൊട്ടിച്ചോടാൻ ശ്രമിച്ച കര്‍ണാടക സ്വദേശിനിയായ നാടോടി സ്ത്രീയെ വീട്ടമ്മ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിച്ചു


.മലപ്പുറം എടക്കര ബസ്റ്റാൻഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ചുങ്കത്തറയിലെ ബന്ധു വീട്ടിൽ നിന്നും മടങ്ങുകയായിരുന്ന മൊടപൊയ്ക സ്വദേശി കൊട്ടേക്കാട്ടിൽ ശാരദയുടെ കഴുത്തിലെ മൂന്നര പവന്റെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. എടക്കര സ്റ്റാന്റിൽ നിന്നും മൊടപൊയ്ക ബസിൽ കയറുന്നതിനിടെ പിറകിൽ നിന്നും യുവതി മാല പൊട്ടിക്കുകയായിരുന്നു. സ്ത്രീയുടെ അരക്കെട്ടിൽ പിടിച്ചാണ് വീട്ടമ്മ കീഴ്പ്പെടുത്തിയത്. ഉടൻ സമീപത്തെ ഹോം ഗാർഡിനെ വിവരമറിയിച്ചു. എടക്കര പൊലീസ് സ്റ്റേഷനിൽ നിന്നും വനിതാ പൊലീസ് എത്തിയാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. സമാനമായ രീതിയിൽ എടക്കരയിൽ തന്നെ പത്തിലധികം കവർച്ച നടത്തിയിട്ടുണ്ടന്ന് പൊലീസ് പറഞ്ഞു.നേരത്തെ വടകര പൊലീസും ഇവരെ കവർച്ച കേസിൽ പിടികൂടിയിട്ടുണ്ട്. പൊലീസിന് വ്യാജ മേൽവിലാസമാണ് നൽകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കൂടെയുള്ള വരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%