,

പുതിയ ചിത്രത്തിന് വേണ്ടി മസിൽമാനായി ചാക്കോച്ചൻ ; വൈറലായി വീഡിയോ


തന്റെ പുതിയ ചിത്രത്തിന് വേണ്ടി മസിൽമാനായിരിക്കുകയാണ് ചാക്കോച്ചൻ.സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കണ്ട് ആരാധകർ മാത്രമല്ല, താരങ്ങൾ പോലും അക്ഷരാർഥത്തിൽ ഞെട്ടി. തന്റെ ശരീരത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം സിനിമയിലെ വടംവലി ചിത്രീകരണത്തില്‍ പങ്കെടുത്തതിന്റെയും അതില്‍നിന്ന് ലഭിച്ച മുറിവുകളുടെയും ചിത്രങ്ങളും ചാക്കോച്ചന്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് രാത്രികളിലായി കഠിനമായ ചിത്രീകരണമായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു.‘ഇത് ചുമ്മാ കളിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ബാക്കി ചിത്രങ്ങൾ കൂടി കാണൂ എന്ന് ചാക്കോച്ചൻ കുറിച്ചു . ‘എന്റമ്മേ!’ എന്നായിരുന്നു ആന്റണിയുടെ കമന്റ്. ‘കട്ട പൊളി, ഈ മസിലൊക്കെ ഒളിപ്പിച്ചു വച്ചിരിക്കുവായിരുന്നല്ലേ കൊച്ചുകള്ളാ’ എന്ന് നീരജ് മാധവ് കമന്റ് ചെയ്തു .’ഞാന്‍ എന്താണീ കാണുന്നത്? ശരിക്കും ആ ദേഹത്തില്‍ മസിലോ? മനുഷ്യാ, നിങ്ങള്‍ വര്‍ഷങ്ങളെ തിരികെവിളിക്കുകയാണ്’, വിജയ് യേശുദാസ് കുറിച്ചു. വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, സഞ്ജു ശിവറാം ചാക്കോച്ചനെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്.സൂപ്പർഹിറ്റ് ചിത്രം ‘ചാർലി’ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചന്റെ ഈ ഗെറ്റപ്പ്. ചാക്കോച്ചൻ വടം വലിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്..ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്‌ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%