,

കുഴഞ്ഞു വീണ സ്ത്രീക്ക് ആംബുലൻസായി ആനവണ്ടി; രക്ഷകരായി ജീവനക്കാർ; കൈയ്യടി…


ബസില്‍വച്ച് ബോധരഹിതയായ സ്ത്രീക്ക് KSRTC ബസ്, ആംബുലന്‍സായി. ആലപ്പുഴ കായംകുളത്താണ് ഗതാഗതകുരുക്ക് മറികടന്ന് ബസ്സ് ആശുപത്രിയിലേക്ക് പാഞ്ഞത്. ദേശീപാതയിൽ കരുനാഗപ്പള്ളി മുതൽ കായംകുളം വരെ ഓച്ചിറ കെട്ടുകാഴ്ച നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. ഈനേരത്താണ് KSRTC ബസില്‍ ശക്തികുളങ്ങര സ്വദേശിനി സുധാമ്പിക കുഴഞ്ഞുവീണത്. ഇടറോഡിലൂടെ ഡ്രൈവർ കെ.എസ് ജയൻ ബസുമായി പാഞ്ഞു. കണ്ടക്ടർ പി എസ് സന്തോഷ്‌ രോഗിക്ക് വേണ്ട ശുശ്രൂഷകള്‍ നൽകി, കൂടെ സഹയാത്രികരും.. ചീറിപ്പാഞ്ഞു വരുന്ന ബസ്സ് കണ്ട് മറ്റ് വാഹനക്കാർ അസഭ്യ വാക്കുകള്‍ പറഞ്ഞെങ്കിലും ഇതൊന്നു വകവെക്കാതെയാണ് ഡ്രൈവര്‍ രോഗിയുമായി പാഞ്ഞത്. ശിവഗിരിയിൽ നിന്നും കോട്ടയത്തിനു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് സുധാംമ്പികയ്ക്ക് മുന്നില്‍ ജീവന്‍രക്ഷിച്ച ആംബുലന്‍സായി മാറിയത്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%