,

ഗിറ്റാറിനു പകരം വടി, കുട്ടിസംഘത്തിന്റെ വീഡിയോ പങ്കുവെച്ച് ശങ്കര്‍ മഹാദേവന്‍


‘ഇത് എക്കാലത്തെയും മനോഹരമായ സംഗീതബാന്‍ഡ് ആണെന്ന് ഞാന്‍ കരുതുന്നു. അവരുടെ പങ്കാളിത്തം നോക്കൂ. അതില്‍ ഒരുപാട് സന്തോഷം തോന്നുന്നു’. ശങ്കര്‍ മഹാദേവന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതാണിങ്ങനെ. കുട്ടിസംഘത്തിന്റെ ഗാനാലാപന വീഡിയോയ്ക്കാണ് ആണ് ശങ്കര്‍ മഹാദേവന്‍ ഇങ്ങനെ കുറിച്ചത്. നടുവില്‍ നില്‍ക്കുന്നയാള്‍ കയ്യില്‍ ഒരു വടി പിടിച്ചു കൊണ്ട് ഗിറ്റാര്‍ വായിക്കുന്നതുപോലെ കാണിക്കുന്നു. ഇരുവശങ്ങളിലുമായി നില്‍ക്കുന്നവര്‍ സംഗീതോപകരണങ്ങള്‍ കയ്യില്‍ പിടിച്ചിരിക്കുന്നതായി സങ്കല്‍പ്പിക്കുകയാണ്. ഗാനാലാപനത്തിനു ശേഷം മൂവരും ചിരിച്ചുകൊണ്ട് നന്ദി പറയുന്നതും വിഡിയോയില്‍ കാണാം. വീഡിയോ മണിക്കൂറുകള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%