,

പോത്തിന്റെ തലയുടെ രൂപത്തിലുള്ള കേക്ക്, ‘ ജല്ലിക്കട്ടി’ന്റെ വിജയം ആഘോഷിച്ച് ആന്റണി പെപ്പെ: വിഡിയോ


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘ജല്ലിക്കട്ട്’. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ തീയ്യേറ്ററുകളില്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് പെപ്പെ. പോത്തിന്റെ തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് താരം ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. കേക്കിന്റെ സമീപത്ത് ചിത്രത്തിലെ പശ്ചാത്തല കോറസ്സായ ‘ജീജീജീ’യും വരച്ച് ചേര്‍ത്തിട്ടുണ്ട്. ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമായ ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ന്റെ സെറ്റിലാണ് ആഘോഷം നടന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

View this post on Instagram

Jallikattu success celebration at #aanaprambila world cup location @balu__varghese @lukku_lk @nikhil.premraj

A post shared by antony varghese (@antony_varghese_pepe) on Oct 6, 2019 at 5:28am PDT

എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തിയത്. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ‘ജല്ലിക്കട്ട്’ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%