,

വീട്ടിലൊരു AC കൊടും ചൂടിലും റൂമില്‍ തണുപ്പ്‌ നിറയും


കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ കേരളത്തില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പോലെ തന്നെ ഇപ്പോള്‍ ഉണ്ടാകുന്ന ചൂട് സഹിക്കാന്‍ കഴിയുന്നില്ല. ആദ്യ കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ വേനല്‍ കാലം വന്നാല്‍ ഉണ്ടാകുന്ന ചൂട് ഒരു പരിധിവരെ നമുക്ക് സഹിക്കാന്‍ കഴിയും എന്നാല്‍ ഇപ്പോള്‍ വേനല്‍ കാലം വന്നാല്‍ അനുഭവപ്പെടുന്ന ചൂട് അസഹനീയമാണ് ചൂട് എന്ന് പറഞ്ഞാല്‍ പോര കൊടും ചൂട്. നേരം ഉച്ച ആയിക്കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് വീട് ഓടിന്‍റെ അല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട വീട്ടില്‍ ഇരിക്കാനും കഴിയില്ല അത്രയ്ക്കും വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ചൂടാ കാരണം നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഫാനിന്‍റെ കാറ്റ് പോലും ചൂടായി മാറി രാത്രി ഒരുപാട് നേരം ഫാന്‍ കാറ്റ് കൊണ്ടാല്‍ അസൂഖങ്ങള്‍ വേറെയും വരും മാത്രമല്ല തുടര്‍ച്ചയായി ഫാന്‍ ഓണക്കിയാല്‍ റൂമില്‍ ചൂട് കാറ്റും നിറയും. വീട്ടില്‍ ഒരു എ സി വെക്കാമെന്ന് വെച്ചാല്‍ വില കാരണം അതിനും കഴിയില്ല എന്നാല്‍ വളരെ തുച്ഛമായ വിലയില്‍ നമുക്കും വെക്കാം ഒരു എ സി അതെ റൂമില്‍ തണുപ്പ നിറയാന്‍ നമുക്കൊരു കൂളര്‍ ഉണ്ടാകാം സാധാരണ എ സി തരുന്ന അത്രയും തണുപ്പ ലഭിക്കില്ല എങ്കിലും ഈ ചൂടില്‍ നിന്നെല്ലാം രക്ഷ നേടാന്‍ വളരെ കുറഞ്ഞ ചിലവില്‍ ഈ കൂളര്‍ നമ്മളെ സഹായിക്കും. ഇതിന്‍റെ പ്രത്യേകത എന്താണെന് വെച്ചാല്‍ ഇത് നമുക്ക് തന്നെ ഉണ്ടാക്കാം എന്നതാണ് ഇതിനു ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങിയാല്‍ മതി അതുകൊണ്ട് തന്നെ ചെലവ് വളരെ കുറവായിരിക്കും മാത്രമല്ല കൂടുതല്‍ ഗുണമേന്മയും ലഭിക്കും പെട്ടന്ന് കേടുവരില്ല കൂടുതല്‍ കാലം ഉപയോഗിക്കാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%