,

പോത്തിന് പിന്നാലെ ജനം, ജനത്തിന് പിന്നാലെ ഗിരീഷ്; ഓട്ടിച്ചിട്ട് ചിത്രീകരണം; വിഡിയോ…


ഓട്ടമെന്ന് പറഞ്ഞാൽ ഇതാണ് ഒാട്ടം. അതും ക്യാമറയും കൊണ്ട്. ഗിരീഷേട്ടാ നിങ്ങൾ മാസല്ല മരണ മാസാണ്..’ സിനിമ കണ്ടിറങ്ങിയവരെല്ലാം തലയാട്ടി സമ്മതിച്ച മികവുകളിൽ ഒന്ന് ജല്ലിക്കെട്ടിന്റെ ഛായാഗ്രഹണമാണ്. സിനിമ കണ്ടിരിക്കുകയല്ല പോത്തിന് പിന്നാലെ പ്രേക്ഷകനെയും ഒാടിക്കുന്ന കരുത്തോടെയാണ് ഗിരീഷ് രംഗങ്ങൾ പകർത്തിയിരിക്കുന്നത്. പോത്തിന് പിന്നാലെ നടൻമാർ ഒാടുമ്പോൾ അവർക്ക് പിന്നാലെ അതിവേഗം പായുകയാണ് ക്യാമറയും. പിന്തുടർന്ന് ഒാടി തന്നെയാണ് ഇൗ സീനുകൾ ചിത്രീകരിച്ചതും. ഇതിന്റെ വിഡിയോയാണ് അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചെറിയ ഇടവഴിയും കുറ്റിക്കാടും താണ്ടി ക്യാമറയും കയ്യിൽ പിടിച്ചു കൊണ്ട് ഗിരീഷ് ഒാടുന്നു. ഇൗ ഒാട്ടം മിനിറ്റുകൾക്ക് ശേഷം പള്ളിയുടെ മുറ്റത്ത് വച്ച് അവസാനിക്കുന്നു. ക്യാമറയും തൂക്കി ഒാടിയ ഗിരീഷ് സീൻ ചിത്രീകരിച്ച ശേഷം ക്യാമറ സഹായിയെ ഏൽപ്പിച്ച് പള്ളിയുടെ വരാന്തയിൽ വിശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രം പറയുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%