,

മുണ്ട് പറിച്ച് ദേവന്റെ ഡാൻസ്; ചിരിപ്പിച്ച് മമ്മൂട്ടി; വിഡിയോ


മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ചെറിയ വേഷത്തിലെത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു പോയ താരമാണ് ദേവന്‍. മമ്മൂട്ടിയുടെ പാട്ടിന് മുണ്ട് പറിച്ച് ഡാൻസ് ചെയ്യുന്ന ദേവനെയും ഇതിൽ കാണാം. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. രമേഷ് പിഷാരടിയും ഹരി. പി നായരും ചേര്‍ന്നാണ് തിരക്കഥ. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്.കെ.ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%