,

12 ഗായകർ, അഞ്ച് ഭാഷകൾ, 48 രാജ്യങ്ങളിലെ കലാകാരന്മാർ; വൈറലായി വീഡിയോ


ഒരേസമയം അഞ്ച് ഭാഷകളിൽ കോർത്തെടുത്ത ആ ഗാനത്തിന് പിന്നിൽ ഒരു കൂട്ടം എണ്ണം പറഞ്ഞ കലാകാരൻമാരുണ്ട്. പ്രശസ്ത സംഗീതജ്ഞരായ ഗോപി സുന്ദർ, ഷാൻ റഹ്മാൻ, അൽഫോൻസ് ജോസഫ്, അഫ്‌സൽ, സിതാര, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, കാവ്യ അജിത്, റംഷി അഹമ്മദ്, കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകൻ റിയാസ് ഖാദിർ ഞഝ, അറബിക് ഗായകൻ റാഷിദ് തുടങ്ങിയവരാണ് ഈ ഗാനത്തിന് ആലപിച്ചത്. രാം സുരേന്ദർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. മലയാളം രചന നിർവഹിച്ചതാകട്ടെ ഷൈൻ രായംസാണ്. ഹിന്ദിയിൽ ഫൗസിയ അബുബക്കറും, തമിഴിൽ സുരേഷ്‌കുമാർ രവീന്ദ്രനും, ഇംഗ്ലീഷിൽ റിയാസ് ഖാദിർ ഞഝ വും, അറബിക്കിൽ റാഷിദും രചനയിൽ അസാമാന്യ വൈഭവം തീർത്തപ്പോൾ ആ ഗാനമിന്ന് സാധാരണക്കാരന്റെ ചുണ്ടിലെ മൂളിപ്പാട്ടായി മാറി. ഷൗക്കത്ത് ലെൻസ്മാൻ ആണ് ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്‌ക്കാരം ചെയ്തിരിക്കുന്നത് യൂസഫ് ലെൻസ്മാനാണ്. ലെൻസ്മാൻ പ്രൊഡക്ഷൻസിന്റെ സഹായത്തോടെസെലിബ്രിഡ്ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്നാണ് ഈ മനോഹരമായ ഗാനം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ ഫായിസ് മുഹമ്മദും,പ്രൊജക്റ്റ് മാനേജർ ഷംസി തിരൂരുംആണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%