,

കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ഒഴുക്കുളള പുഴ കടക്കുന്ന അമ്മ ആന ; ഹൃദ്യം വീഡിയോ


പാലക്കാട് മണ്ണാര്‍ക്കാട്ട് പന്നിപ്പടക്കം കടിച്ച ആന ചരിഞ്ഞ സംഭവമാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലെ മുഖ്യ ചര്‍ച്ചാവിഷയം. ആനയ്ക്ക് നേരെയുളള ക്രൂരതയ്‌ക്കെതിരെ രാജ്യം ഒന്നടങ്കം കണ്ണീര്‍ വാര്‍ത്തു. അതിനിടെ സുശാന്ത നന്ദ ഐഎഫ്എസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ആനയുടെ വീഡിയോ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആകുന്നു. ആനക്കൂട്ടം പുഴ കടക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ആനക്കൂട്ടത്തില്‍ ഒരു കുട്ടിയാന ഉണ്ട്. ഒഴുക്കില്‍പ്പെട്ട് പോകാതിരിക്കാന്‍ അമ്മ ആന കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് പുഴ കടക്കുന്ന കൗതുകകരമായ കാഴ്ചയാണ് വ്യാപകമായി പ്രചരിക്കുന്നത്.ഈ രസകരമായ കാഴ്ച കേരളത്തിന് നഷ്ടമായി എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണിയായ കാട്ടാനയാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ ചരിഞ്ഞത്. കാട്ടാനയ്ക്ക് അപകടം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇത്തരം ഒരു കാഴ്ച കേരളത്തിലും ഉണ്ടായേനെ എന്ന ഓര്‍മ്മിപ്പിക്കലാണ് വീഡിയോയിലൂടെ സുശാന്ത നന്ദ നടത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%