,

രണ്ട് കാലിൽ റോഡ് മുറിച്ചു കടക്കുന്ന നായ; വീഡിയോ വൈറൽ


ഹൃദയ സ്പർശിയായ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യരുടേത് മാത്രമല്ല പക്ഷികളുടേയും മൃ​ഗങ്ങളുടേയുമൊക്കെ വീഡിയോകൾ ആളുകൾക്ക് പ്രചോദനമാകാറുമുണ്ട്. ശ്രദ്ധേയമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രണ്ട് കാലുകൾ മാത്രമുള്ള നായ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ ആണിത്. ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ചാടി ഇരു കാലുകളുടെയും സഹായത്തോടെ റോഡ് മുറിച്ച് കടക്കുന്ന നായയാണ് വീഡിയോയിൽ. നായ വിജയകരമായി റോഡ് മുറിച്ചുകടക്കുന്നത് ചുറ്റും നിന്നവരിൽ അമ്പരപ്പുളവാക്കുകയും ചെയ്യുന്നുണ്ട്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ദ നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ആഗ്രഹം ഒരു മാറ്റവും വരുത്തില്ല. പക്ഷേ ഇച്ഛാശക്തി സര്‍വതും മാറ്റിമറിക്കും’- എന്ന കുറിപ്പും വീഡിയോക്കൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%