,

ഗര്‍ഭിണിയെയും കൊണ്ട് ആംബുലന്‍സില്‍ പാഞ്ഞ് ഡോക്ടര്‍; കയ്യടി


ഗര്‍ഭിണിയെയും കൊണ്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പാഞ്ഞ ഡോക്ടറിന് കയ്യടി. മേഘാലയയിലാണ് സംഭവം. ഡോക്ടര്‍ ബാല്‍നാംചി സാങ്മ ജോലി ചെയ്യുന്ന ഗരോബാദയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ ആദ്യമെത്തിച്ചത്. സ്ത്രീയുടെ ആരോഗ്യനില മോശമായിരുന്നു. ഹെല്‍ത്ത് സെന്ററിലെ സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ ഇവരെ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ഡോക്ടര്‍ തന്നെ ആംബുലന്‍സില്‍ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറെപ്പറ്റി അറിഞ്ഞവരെല്ലാം ഇവരെ അഭിനന്ദിച്ച് എത്തുകയാണ്. ആതുരശുശ്രൂഷാരംഗത്തുള്ളവര്‍ക്ക് മാതൃകയാണ് ഡോക്ടര്‍ സാങ്മയെന്ന് പലരും പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%