,

പൗരത്വ ബില്ലിന്റെ ന്യായീകരണവുമായി അബ്‌ദുല്ലകുട്ടിയും ടീമും എത്തിയപ്പോൾ നാട്ടുകാരുടെ പ്രതികരണം കാണുക


പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രചാരണത്തിനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ തടഞ്ഞു. തിരുവനന്തപുരം ആറ്റുകാല്‍ കല്ലിന്‍മൂട്ടിലാണ് സംഭവം. വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യാനുള്ള ശ്രമമാണ് തടഞ്ഞത്. ഇന്ന് വൈകിട്ടോടെയാണ് അബ്ദുള്ളക്കുട്ടി വീടുകളിലേക്ക് എത്തിയത്. എന്നാല്‍ ഈ സമയം വീടുകയറി ലഘുലേഖ നല്‍കാനാകില്ലെന്ന് ഒരു സംഘം ആളുകള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് തെറ്റായി ധരിക്കരുതെന്നും ഒരു മുസല്‍മാനും ഇവിടെ നിന്ന് പോകേണ്ടി വരില്ലെന്നും എപി അബ്ദുള്ളക്കുട്ടി പ്രതിഷേധക്കാരോട് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയും സംഘവും മടങ്ങുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%