,

പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബംഗാളി ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും; വീഡിയോ വൈറൽ


കേന്ദ്ര സർക്കാരിന് തിരിച്ചടിയായി പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂടുതൽ ശബ്ദം ഉയരുന്നു. ഇത്തവണ ബംഗാളി കലാകാരൻമാർ ഒന്നടങ്കം പൗരത്വ നിയമ ഭേദഗതിക്കെതിരെ വീഡിയോയിൽ അണിനിരന്നാണ് പ്രതിഷേധം അറിയിക്കുന്നത്. പശ്ചിമ ബംഗാളിലെ അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും അണിനിരന്ന വീഡിയോയിൽ പൗരത്വം തെളിയിക്കാൻ കേന്ദ്രം ആവശ്യപ്പെടുന്ന ഒരു രേഖയും തങ്ങൾ ഹാജരാക്കില്ലെന്ന് ഇവർ വ്യക്തമാക്കി. കൊങ്കണ സെൻ ശർമ, നന്ദന സെൻ, സ്വസ്തിക മുഖർജി, സംവിധായകൻ സുമൻ മുഖോപാധ്യായ സംഗീതജ്ഞൻ രുപം ഇസ്ലാം തുടങ്ങി സംസ്ഥാനത്തെ ചലച്ചിത്രമേഖലയിലെ പന്ത്രണ്ടോളം പ്രമുഖർ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ അണിനിരക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഒരു രേഖയും കാണിക്കില്ലെന്ന് ഇവർ പ്രഖ്യാപിച്ചു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഏറ്റവും ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന മാർഗമെന്ന നിലയിലാണ് പ്രതിഷേധം വീഡിയോയിലൂടെ അറിയിക്കാൻ തീരുമാനിച്ചതെന്ന് താരങ്ങൾ പറയുന്നു. ജനങ്ങൾ വളരെ അനുകൂലമായാണ് പ്രതികരിക്കുന്നതെന്നും വളരെ സന്തോഷമുണ്ടെന്നും ഇവർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%