,

ബ്രിട്ടനെ കൈയ്യിലെടുത്ത മലയാളി പെൺകുട്ടി, റിയാലിറ്റി ഷോയില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി പത്തുവയസുകാരി സൗപർണിക ; വിഡിയോ


ബ്രിട്ടനെ കൈയ്യിലെടുത്ത മലയാളി പെൺകുട്ടിയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ താരം. ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ് ’ എന്ന റിയാലിറ്റി ഷോയിലാണ് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി പത്തുവയസുകാരി സൗപർണിക കൈയ്യടി നേടിയത്. സൗപർണികയുടെ ഗാനംകേട്ട് പരിപാടിയുടെ വിധികർത്താക്കളായ സൈമൺ കോവെൽ, അമൻഡ ഹോൾഡൻ, അലേഷ ഡിക്സൺ, ഡേവിഡ് വല്യംസ് എന്നിവരും കാണികളോടൊപ്പം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചത് മലയാളികൾക്ക് അഭിമാനമായി. ആദ്യം പാടിയ ഗാനം നിർത്താൻ ആവശ്യപ്പെട്ട സൈമൺ കോവെൽ ‘ദ് ഗ്രേറ്റസ്റ്റ് ഷോമാൻ’ എന്ന ചിത്രത്തിലെ ‘നെവർ ഇനഫ്’ എന്ന ഗാനം പാടാൻ ആവശ്യപ്പെടുകയായിരുന്നു. ഒരു സങ്കോചമോ, ഭയമോ ഇല്ലാതെ തികഞ്ഞ ആത്മവിശ്വാസത്തിൽ സൗപർണിക ആ ഗാനവും ആലപിച്ച് വേദിയെ കൈയ്യിലെടുത്തു.

മാതാപിതാക്കളായ ഡോ. ബിനുവും രഞ്ജിതയും വേദിക്കു പിന്നിൽ മകളുടെ പ്രകടനം കണ്ട് നിൽപുണ്ടായിരുന്നു. യു.കെയിൽ നിരവധി സംഗീത പരിപാടികളിലും സൗപർണിക കഴിവുതെളിയിച്ചിട്ടുണ്ട്. ബറിയിലെ സീബർട് വുഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഈ പത്തുവയസുകാരി. കഴിഞ്ഞ ദിവസം നടൻ മോഹൻലാലും സൗപർണികയെ അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു. റിയാലിറ്റി ഷോയിലും ജീവിതത്തിൽ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്ന് ഫോൺ സന്ദേശത്തിലൂടെ മോഹൻലാൽ പറഞ്ഞു.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%