,

നീലബക്കറ്റ് പാട്ട് ഓർമ്മയുണ്ടോ? പുതിയ വേർഷനുമായി തിരുമാലി ; വീഡിയോ കാണാം


സോഷ്യൽ മീഡിയ ഇത്രയൊന്നും സജീവമല്ലാതിരുന്ന ഒരു കാലം. അന്ന് യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റായ ഒരു പാട്ടുണ്ടായിരുന്നു. ഒരു ബക്കറ്റ് സോം​ഗ്. 2006 ലാണെന്നോർക്കണം. റാപ്പിനെക്കുറിച്ചൊന്നും ആരും അധികമൊന്നും സംസാരിക്കാത്ത അക്കാലത്താണ് മലയാളത്തിലെ ആദ്യത്തെ റാപ് സോങ് എന്ന് വിശേഷിപ്പിക്കാവുന്ന ബക്കറ്റ് പാട്ട് പുറത്തിറങ്ങിയത്. അന്നത്തെ ആ പാട്ടിന് പുതിയ വേർഷനുമായി എത്തിയിരിക്കുകയാണ് തിരുമാലി. നല്ല ബക്കറ്റ്… നീല ബക്കറ്റ്… അത് പോയല്ലോ…” എന്ന് തുടങ്ങുന്ന ഗാനം ആ കാലത്തെ കോളേജ് ഹോസ്റ്റൽ ജീവിതമാണ് പറഞ്ഞിരുന്നത്. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയുടെ നീല നിറമുള്ള ബക്കറ്റ് കാണാതായി, ആ ബക്കറ്റിനെ കുറിച്ചുള്ള വിവരണമാണ് പാട്ട് രൂപത്തിൽ പുറത്തിറങ്ങിയത്. തിരുവനന്തപുരം സിഇടി കോളേജിലെ മെൻസ് ഹോസ്റ്റൽ അന്തേവാസികളാണ് പണ്ട് ഈ പാട്ടുണ്ടാക്കിയത്. അവതാരകനായ ജോയ് ജോൺ ആന്റണിയും സുഹൃത്തുക്കുളും ചേർന്നാണ് പാട്ടൊരുക്കിയത്. ബക്കറ്റ് നഷ്ടപ്പെട്ട് പോയതിനെക്കുറിച്ചാണ് പഴയ പാട്ടിൽ പറയുന്നതെങ്കിൽ അത് തിരികെ ലഭിച്ചതിനെക്കുറിച്ചാണ് പുതിയ പാട്ട്. എന്തായാലും ഈ പുതിയ വീഡിയോയ്ക്ക് വൻ സ്വീകരണമാണ് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%