,

പരീക്കുട്ടിയും സുരേഷ് കൃഷ്ണയും പുറത്തായി, വൈൽഡ് കാർഡ് എൻട്രയിലൂടെ ദയ അശ്വതിയും ജസ്ല മാടശ്ശേരിയും ബിഗ് ബോസ്സിലേക്ക്


വീണ്ടുമൊരു എലിമിനേഷനെ അഭിമുഖീകരിക്കുകയായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍. എലിമിനേഷന്‍ നോമിനേഷന്‍ ലിസ്റ്റ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. എലീന പടിക്കല്‍, വീണ നായര്‍, സുരേഷ്, രേഷ്മ, പരീക്കുട്ടി എന്നിവരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ഇവരില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രേക്ഷകരുടെ വോട്ടിംഗ് കൂടി പരിഗണിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷക പിന്തുണ പ്രധാനപ്പെട്ട കാര്യമാണെന്ന് മോഹന്‍ലാല്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു. സീക്രട്ട് റൂമില്‍ കഴിഞ്ഞിരുന്ന പരീക്കുട്ടി ഉള്‍പ്പടെ എല്ലാവരോടും മോഹന്‍ലാല്‍ വിശേഷങ്ങള്‍ ചോദിച്ചിരുന്നു. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നതിനെക്കുറിച്ചും ചോദിച്ചിരുന്നു. കൃത്യമായൊരു മറുപടി ആര്‍ക്കും നല്‍കാനുണ്ടായിരുന്നില്ല. പ്രേക്ഷകരുടെ തീരുമാനം അങ്ങനെയാണെങ്കില്‍ പോവാന്‍ തയ്യാറാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. നോമിനേഷന്‍ ലിസ്റ്റിലുള്ളവരോട് മാത്രമല്ല മറ്റ് മത്സരാര്‍ത്ഥികളോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു പരീക്കുട്ടി സീക്രട്ട് റൂമിലേക്ക് എത്തിയത്. ആരാണ് പുതിയ ക്യാപ്റ്റനെന്ന് താനറിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു പുറത്തേക്ക് പോവുന്നയാളെ പ്രഖ്യാപിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%