,

ഹാന്‍ഡ് വാഷ് ചലഞ്ച്; ബോധവത്കരണവുമായി ആസിഫ് അലിയുടെ മക്കള്‍


പടര്‍ന്നുപിടിക്കുന്ന കൊറോണയെ തടയാന്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. പലരും സ്വയം മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. പല പൊതുസ്ഥലങ്ങളിലും കൈകള്‍ കഴുകാനുള്ള വെള്ളവും വാഷ് ബേസിനും സാനിറ്റൈസറുമെല്ലാം നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഒരുക്കിയിട്ടുണ്ട്. രോഗത്തെ തുരത്താന്‍ കൈകള്‍ കഴുകേണ്ടതിന്റെ ആവശ്യകത ആരോഗ്യവകുപ്പ് അധികൃതര്‍ ദിനംപ്രതി വ്യക്തമാക്കുന്നുണ്ട്. ബ്രേക്ക് ദ ചലഞ്ചിനു ശേഷം സിനിമാതാരങ്ങളും കൈ കഴുകല്‍ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.അത്തരത്തില്‍ ഇപ്പോള്‍ കൈകകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് നടന്‍ ആസിഫ് അലിയുടെ മക്കളാണ്. ആസിഫ് അലിയും തന്റെ മക്കളിലൂടെ സാമൂഹിക ബോധവത്കരണം നല്‍കുകയാണ്.കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ ശുചിയായി കഴുകുകയാണ് കുട്ടികള്‍ വീഡിയോയില്‍. വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കുട്ടികളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%