,

കേരളത്തിൽ സ്ഥിരമായി കണ്ടുവരുന്നതാണ് പെണ്കുട്ടിക ളുടെ ബ്രാ സ്ട്രാപ്പ് പുറത്തു കണ്ടാൽ ചില ‘കുലകൾക്ക്’ വല്ലാത്ത അസ്വസ്ഥതയാണ്, പ്രതേകിച്ചും സ്ത്രീകൾക്ക്.


കേരളത്തിൽ സ്ഥിരമായി കണ്ടു വരുന്ന ഒരു രീതിയുണ്ട്. പെണ്കുട്ടികളുടെ ബ്രാ സ്ട്രാപ്പ് ഒന്നു പുറത്തു കണ്ടാൽ ചില ‘കുലകൾക്ക്’ വല്ലാത്ത അസ്വസ്ഥതയാണ്, പ്രതേകിച്ചും സ്ത്രീകൾക്ക്. ആ വള്ളിയൊന്നു കണ്ടു കഴിഞ്ഞാൽ നമ്മളിലുള്ള അഭിനേതാവ് താനെ ഉണരും, പിന്നെ ഗോഷ്ടികൾ കൊണ്ടും ഭാവാഭിനയം കൊണ്ടും “അതേ വള്ളി കാണുന്നുവെന്നു പറയാൻ ശ്രമിക്കും”. എന്നാൽ ആ സ്ഥാനത്തു ഒരു ആണ്കുട്ടിയിയുടെ ഷർട്ടിന്റെ ഒന്നോ രണ്ടോ ബട്ടൻസ് തുറന്നു കിടന്നു നെഞ്ചും നെഞ്ചിലെ മുടിയും കാണിച്ചു നടന്നാൽ അതു അവന്റെ ആണത്വ പ്രതീകമെന്നു കരുതുന്ന നാട്ടിൽ ഒരു പെണ്ണിന്റെ സ്വഭാവം അളക്കുക അവളുടെ വസ്ത്രത്തിന്റെ നീളമനുസരിച്ചാണ്. കുനിയുമ്പോഴും നിവരുമ്പോഴും അവൾ കൈകൾ കൊണ്ട് മുലകളുടെ ക്ലിവേജുകൾ മറയ്ക്കാൻ ഒരു നിമിഷം വൈകി പോയാൽ നോട്ടകൾകൊണ്ടു അവളുടെ ചാരിത്ര്യമളക്കുന്ന പുരുക്ഷൻ അവൾക്ക് ഇടുന്ന പേരാകും ” ചരക്ക്”. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ് കുറച്ചു നാൾ മുൻപ് പങ്കു വച്ച ഒരു ചിത്രത്തിൽ ഒരു സദാചാര പുരുഷനിട്ട കമെന്റ് വളരെ ചർച്ച ചെയ്തതാണ്. ആ ചിത്രത്തിൽ അവരുടെ കക്ഷം വിയർത്തിരിക്കുന്നു എന്നു പറഞ്ഞയാൾക്ക് ‘ ഞാൻ ഇന്ന് ഇവിടെ എത്തി നിൽക്കുന്നുണ്ടെങ്കിൽ അതു ഗ്രൗണ്ടിൽ നന്നായി വിയർത്തതുകൊണ്ടു മാത്രമാണ്‌” എന്ന വായടപ്പിക്കുന്ന മറുപടി നൽകിക്കൊണ്ടാണ് മിതാലി പ്രതികരിച്ചത്. ആ സ്ഥാനത്തു ധോണിയുടെയോ കോഹ്ലിയുടെയോ ചിത്രങ്ങൾക്ക് താഴെ ആരും ഇങ്ങനെയൊരു കമെന്റ് ഇടുമെന്നു തോന്നുന്നില്ല. സ്ത്രീ എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും അവളുടെ ശരീര ശാസ്ത്രമാകും എന്നും പുരുഷന്റെ കണ്ണിനു കുളിർമയേകുക.

പണ്ട് പത്രങ്ങളിൽ വന്നിട്ടുള്ള സാനിയ മിർസയുടെ ചിത്രങ്ങൾ നോക്കിയാൽ ഇതു കുറച്ചു കൂടി മനസ്സിലാകും. അവർ തൊടുത്തു വിടുന്ന സൂപ്പർ ഷോട്ട്കളെകാൾ അവരുടെ സ്കർട്ട് ഒന്നു പൊങ്ങിയാൽ എടുക്കുന്ന ചിത്രങ്ങളായിരുന്നു കൂടുതൽ. കടുത്ത വേനൽ നേരിടുന്ന ഈ കാലത്തു ഷർട്ടു മാത്രം ഇട്ടു നടക്കുന്ന ഞാൻ ഉൾപ്പെടുന്ന പുരുക്ഷ സമൂഹത്തിനു ഇറുകിയ ബ്രായും അതിനു മുകളിൽ ഷിമ്മിസും പിന്നെ ചുരിദാറും ഷാളും ഇട്ടു വിയർത്തൊഴുകി നടക്കുന്ന പെണ്കുട്ടികളുടെ ബുദ്ധിമുട്ട് മനസിലാകണമെന്നില്ല. അതിനിടയിൽ വസ്ത്രമങ്ങോട്ടോ ഇങ്ങോട്ടോ കുറച്ചൊന്നു മാറിപ്പോയാൽ തുറിച്ചു നോക്കാതിരിക്കാനുള്ള സാമാന്യ മര്യാദ കാണിക്കുക. അവരുടെ ബ്രാ വള്ളികൾ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%