,

90 കളിലെ ഐശ്വര്യ റായിയെപ്പോലെ ഒരു സുന്ദരി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ


ടിക് ടോക്കിലൂടെയും മറ്റും നിരവധി താരങ്ങളുടെ അപരന്മാരാണ് നമ്മളെ ഞെട്ടിച്ചത്. ഇപ്പോൾ വൈറലാവുന്നത് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ അപരയാണ്. ടിക് ടോക്ക് താരം അമ്മുസ് അമൃതയാണ് സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്നത്. പണ്ടത്തെ ഐശ്വര്യ റായിയെ ഓർമിപ്പിക്കുകയാണ് ഈ മലയാളി പെൺകുട്ടി. അമ്മു പോസ്റ്റ് ചെയ്യുന്ന ഐശ്വര്യ റായിയുടെ രം​ഗങ്ങളെല്ലാം വൈറലാണ്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് 2000ത്തിൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലെ ഐശ്വര്യയുടെ ഒരു രം​ഗമാണ്. സിനിമപ്രേമികളുടെ മനം കവർന്നിട്ടുള്ള മമ്മൂട്ടിയും ഐശ്വര്യയും ഒന്നിച്ചുള്ള രംഗത്തിലൂടെയാണ് അമ്മു ഞെട്ടിക്കുന്നത്. ഐശ്വര്യയുടേതുപോലെ മേക്കപ്പ് ചെയ്ത് അതേ ലുക്കിലാണ് വിഡിയോയിൽ എത്തുന്നത്. ഐശ്വര്യ റായിയുടെ കാർബർ കോപ്പിയാണോ ഇത് എന്നാണ് എല്ലാവരുടേയും ചോദ്യം. ടിക് ടോക് പ്രൊഫൈലിൽ ക്ലിപ്പ് അപ്‌ലോഡ് ചെയ്തയുടനെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ആരാധകർ ഇത് വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%