,

അത് ഓർത്ത് ഇപ്പോഴും കരയുന്ന ആളാണ് ഞാൻ, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തിൽ കുറഞ്ഞു പോയി ; സോണിയ


പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ എന്ന സിനിമയിലെ കുയിലിയെ പ്രേക്ഷകർ മറക്കാനിടയില്ല. എന്നാൽ കുയിലിയായെത്തിയ സോണിയയെ തേടി മലയാള സിനിമയിൽ നിന്ന് മികച്ച കഥാപാത്രങ്ങൾ എത്തിയില്ല. ബാലതാരമായി നിറഞ്ഞു നിന്ന സോണിയ തനിക്ക് ഒരു നായികയാകാൻ കഴിയാതെ പോയ സങ്കടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണെന്ന് പറയുന്ന താരം കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം തന്റെ ജീവിതത്തിൽ കുറഞ്ഞു പോയി എന്നാണ് വെളിപ്പെടുത്തുന്നത്. ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ടെന്ന് താരം വ്യക്തമാക്കുന്നു. അതിന്റെ കാരണവും താരം പറയുന്നുണ്ട്. “മമ്മൂട്ടിയുടെയും, രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളർന്ന കുട്ടിക്കാലമായിരുന്നു, അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല, അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാൻ തോന്നിയില്ല, ഞാനൊരു ഫൈറ്റർ അല്ല, പലപ്പോഴും കഥാപാത്രത്തെ മനസ്സിൽ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല..” എന്നാണ് മോഹൻലാലിനൊപ്പം കള്ളിപ്പൂങ്കുയിലായി അഭിനയിച്ച് തകർത്ത സോണിയ പറയുന്നത്.ഒരു നല്ല വേഷം കിട്ടാതെ പോയത് ഓർത്ത് ഇപ്പോഴും കരയുന്ന ആളാണ് താനെന്നും ഒരു സെൽഫി എടുത്തു നോക്കുമ്പോൾ തടി കൂടിയാൽ അപ്പോൾ ഡിപ്രഷനായി പോകുമെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് താൻ ഇപ്പോഴും ആ മൈഡിയർ കുട്ടിച്ചാത്തൻ കാലത്താണെന്ന് തോന്നാറുള്ളതെന്നും സോണിയ പറഞ്ഞു. നൊമ്പരത്തിപൂവ്, മനു അങ്കിൾ, മിഥ്യ, മൈഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകളിലും സോണിയ അഭിയനയിച്ചിട്ടുണ്ട്‌. സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തിൽ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ട്”- സോണിയ

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%