,

നായിക നടി ഷീല കൗർ വിവാഹിതയായി


തെലുങ്ക് ചിത്രമായ സീതാകോകചിലുക എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന താരമാണ് ഷീല കൗർ.2006 ആണ് ചിത്രം റിലീസ് ചെയ്തത്.കൂടാതെ തമിഴ്,കന്നഡ,മലയാളം എന്നീ ചിത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരം.മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, അല്ലു അർജുൻ, ജൂനിയർ NTR എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രമുഖ നായകന്മാർക്കൊപ്പം അഭിനയിച്ചു.ഇപ്പോഴിതാ വർത്തയാകുന്നത് താരത്തിന്റെ വിവാഹ വാർത്തയാണ്. ബിസിനസ്സ്മാനായ സന്തോഷ് റെഡ്ഢിയാണ് മാർച്ച് 11നാണ് ഷീലയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. നടി തന്നെയാണ് വിവാഹത്തിന്റെ കാര്യം പ്രേക്ഷകരുമായി പങ്ക് വെച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് ചെന്നൈയിലാണ് നടന്നത്.ഷീല മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം മായാബസാറിലും പൃഥ്വിരാജിനൊപ്പം താന്തോന്നിയിലും ജയറാമിനൊപ്പം മേക്കപ്പ്മാനിലും നായികയായി അഭിനയിച്ചിട്ടുണ്ട്. അല്ലു അർജുന്റെ നായികയായി കൃഷ്‌ണ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%