,

കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ’ എന്തായാലും ഹിന്ദു മതം സുരക്ഷിതമാണ്’; ‘ഉപദേശിക്കാന്‍’ വന്നയാള്‍ക്ക് കിടിലന്‍ മറുപടിയുമായി പാര്‍വതി


കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് പാര്‍വതി തിരുവോത്ത്. അതേസമയം ഇതിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിനും താര ഇരയായിട്ടുണ്ട്. ഒരു പക്ഷേ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിന് ഇരയായ ഒരു താരം കൂടിയാണ് പാര്‍വതി. ഇപ്പോഴിതാ തന്റെ ‘ഉപദേശിക്കാന്‍’ വന്ന ആള്‍ക്ക് ചുട്ടമറുപടിയാണ് താരം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ‘മതം മാറുന്നില്ലേ പാര്‍വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ’ എന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് ‘എന്തൊരു ഉത്കണ്ഠ’ എന്നെഴുതിയ പാര്‍വതി #buthinduismsafe (പക്ഷേ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%