,

ദലിതനെ വിവാഹം കഴിച്ചതിന്‍റേ പേരില്‍ അച്ഛൻ ഭീഷണിപെടുത്തുന്നു: മകളുടെ വിഡിയോ


ദുരഭിമാനക്കൊല ഭയന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കി. ബറേലി എം.എല്‍.എ രാജ്കുമാര്‍ മിശ്രയുടെ മകള്‍ സാക്ഷിയാണ് പരാതിക്കാരി. ദലിത് യുവാവിനെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ അച്ഛനും പാര്‍ട്ടി പ്രവര്‍ത്തകരും ഭര്‍ത്താവിനെയും കുടുംബത്തെയും വധിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. വധഭീഷണി തുറന്നുപറയുന്ന സാക്ഷിയുടെയും അജിതേഷ് കുമാറിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ രാജ്കുമാര്‍ മിശ്ര തയാറായിട്ടില്ല. വിഡിയോയിലെ മകളുടെ വാക്കുകള്‍ ഇങ്ങനെ: എനിക്ക് പിന്നാലെ ഗുണ്ടകളെ അയക്കല്ലേ, ഞങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുക. ഞാന്‍ ശരിക്കും വിവാഹിതയായി, സിന്ദൂരപ്പൊട്ട് ഭംഗിക്കായി തൊട്ടതല്ല. ഒളിവിടങ്ങള്‍ മാറിമാറി നടന്ന് ഞാന്‍ ക്ഷീണിതയാണ്. അഭിയെയും ബന്ധുക്കളെയും ഉപദ്രവിക്കുന്നത് നിര്‍ത്തുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%