,

എന്റെ മകളുടെ വിവാഹമോ? അച്ഛനായ എന്നെയും വിളിക്കണേ; ട്രോളി ശ്രദ്ധയുടെ പിതാവ്..


ബോളിവുഡ് താരം ശ്രദ്ധാ കപൂർ വിവാഹിതയാകുന്നുവെന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളേറെയായി. പ്രമുഖ ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും 2020ല്‍ വിവാഹം കഴിക്കുമെന്നാണ് വാർത്തകൾ. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രദ്ധയുടെ അച്ഛൻ ശക്തി കപൂർ. ‘ശരിക്കും? എന്റെ മകൾ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നെയും വിളിക്കാൻ മറക്കരുത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കൂ, ഞാൻ എന്തായാലും വരും. ഞാനാണല്ലോ അവളുടെ അച്ഛൻ, എന്നിട്ടും എനിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് എന്നെയും അറിയിക്കാൻ പറഞ്ഞത്”- ശക്തി കപൂര്‍ പരിഹാസത്തോടെ പറഞ്ഞു. ശ്രദ്ധയും രോഹിതും രണ്ടുവർഷമായി പ്രണയത്തിലാണ്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയില്‍ ശ്രദ്ധയാണ് നായിക. ചിത്രത്തിലെ സൈക്കോ എന്ന ഗാനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%