,

സൽമാന് പ്രഭുദേവയുടെ ഡാൻസ് ക്ലാസ്; ‘ഊർവസി’ക്ക് ഒരുമിച്ചു ചുവടുവയ്ക്കുകയാണ് സൽമാൻ ഖാനും പ്രഭുദേവയും.


കാലമെത്ര കഴിഞ്ഞാലും ആസ്വാദകഹൃദയത്തിലിടമുള്ള ഗാനമാണ് ‘കാതലനി’ലെ ‘ഊർവസി’. അടുത്തിടെ ഗാനത്തിനു പല തരം കവർ വിഡിയോകളും എത്തിയിരുന്നു. ഇപ്പോൾ ഈ ഗാനത്തിന് ഒരുമിച്ചു ചുവടു വയ്ക്കുകയാണ് സൽമാൻ ഖാനും പ്രഭുദേവയും. ഇരുവരും നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘മാസ്റ്റർക്കൊപ്പം ഡാൻസ് ക്ലാസിൽ’ എന്ന കുറിപ്പോടെ സൽമാൻ തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരെയും പുകഴ്ത്തിയാണ് ആരാധകരുടെ കമന്റുകൾ. പ്രഭുദേവയും നഗ്മയും പ്രധാന വേഷത്തിലെത്തിയ കാതലനിലെ ഗാനങ്ങൾക്കു സംഗീതം പകർന്നത് എ.ആര്‍. റഹ്മാനാണ്. എക്കാലത്തെയും ഹിറ്റുകളാണ് ആ ഗാനങ്ങൾ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%