,

നെട്ടൂരിൽ യുവാവിന്‍റെ മരണം പ്രതികളെ പിടിച്ചതും സുഹൃത്തുക്കൾ; കൊലയുടെ ചുരുളഴി‍ഞ്ഞത് ഇങ്ങനെ: വിഡിയോ.


കൊച്ചി നെട്ടൂരില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ കേസില്‍ നാലു കൂട്ടുകാര്‍ പിടിയില്‍. പിടിയിലാവരില്‍ ഒരാളുടെ സഹോദരന്റെ മരണത്തിന് ഇവര്‍ പക വീട്ടിയതാണെന്നാണ് പൊലീസിനു ലഭിച്ച സൂചന. കുമ്പളം മാന്ദനാട്ട് അര്‍ജുനെ ജൂലൈ രണ്ടിനാണ് കാണാതായത്. മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. മകനെ കാണാതായതിനു പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് പിതാവ് വിദ്യന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. നെട്ടൂരില്‍ അര്‍ജുൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കണ്ടെത്തി പൊലീസില്‍ ഏല്‍പിച്ചത് സുഹൃത്തുക്കള്‍. സംശയം തോന്നിയവരെ ചോദ്യം ചെയ്ത സുഹൃത്തുക്കള്‍ പൊലിസിന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. ഈ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. സ്റ്റേഷനിലെത്തിച്ച ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴി‍ഞ്ഞത്. വിഡിയോ റിപ്പോർട്ട് കാണാം

What do you think?

-2 points
Upvote Downvote

Total votes: 2

Upvotes: 0

Upvotes percentage: 0.000000%

Downvotes: 2

Downvotes percentage: 100.000000%