,

മഴയത്ത് ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്ന് പറയുന്നതിന്‍റെ കാരണം വിഡിയോ


വാഹനങ്ങൾക്ക് അടിതെറ്റാനുള്ള സാധ്യത കൂടിയ സമയമാണ് മഴക്കാലം. മഴപെയ്ത് നനഞ്ഞ റോഡുകളിൽ ചെറിയൊരു അശ്രദ്ധമതി അപകടത്തിന്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും മഴയത്ത് അപകടമുണ്ടാകാൻ അധിക സമയമൊന്നും വേണ്ട. മഴയത്ത് തെന്നിയ കാറിന്റെ വിഡിയോയാണിത് ഇവിടെ ജീവൻ നഷ്ടപ്പെട്ടത് എതിർവശത്തുകൂടെ വന്നൊരു ബൈക്ക് യാത്രികനാണ്. മഴയത്ത് നിയന്ത്രണം വിട്ട് തെന്നി നീങ്ങിയ കാറാണ് ബൈക്കിൽ ഇടിച്ചത്. അമിതവേഗമാണോ അപകടകാരണം എന്ന് വ്യക്തമല്ല. കാർ നിയന്ത്രണത്തിലാക്കാൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും തെന്നി നീങ്ങുന്നതല്ലാതെ നിയന്ത്രിക്കാനാകുന്നില്ലെന്നത് വിഡിയോ കണ്ടാൽ മനസിലാകും. മഴയത്തെ ഡ്രൈവിങ്ങിൽ അതീവ ശ്രദ്ധവേണം എന്ന് എന്തുകൊണ്ട് പറയുന്നു എന്നതിന്റെ ഉത്തരമാണീ വിഡിയോ. സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക.

ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%