,

ഞാൻ ഒന്നിനും ഫോഴ്സ് ചെയ്യാറില്ല, സംയുക്ത സിനിമയിലേക്ക് ഇനിയില്ല കാരണംവെളിപ്പെടുത്തി ബിജു മേനോൻ.


മലയാള സിനിമയിലെ താരജോടികളാണ് ബിജുമേനോനും സംയുകതയും.ഇരുവരും എല്ലാവരും മാതൃകയാക്കാൻ പറ്റുന്ന ദമ്പതികളാണ്. വിവാഹ ശേഷം സംയുക്തയെ മലയാള സിനിമയിലേക്ക് കണ്ടിട്ടേയില്ല. മിക്ക നടിമാരെ പോലെതന്നെ കുടുംബ ജീവിതത്തിൽ മുന്നോട്ട് പോകുകയാണ്. എന്നാൽ മലയാളി പ്രേക്ഷകർ സംയുകതയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ്. ഇതിനെപറ്റി എപ്പോഴും ബിജു മേനോനോട് സ്ഥിരം ആരാധകർ ചോദിക്കാറുണ്ട്. ഇരുവർക്കും പതിനൊന്ന് വയസുള്ള ഒരു മകനാണ് ഉള്ളത്. ബിജു മേനോൻ അഥിതിയായി എത്തുന്ന അഭിമുഖങ്ങളിലെല്ലാം ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാറുണ്ട്. സംയുക്ത വര്‍മ്മയെ ഇനി എന്ന് സ്‌ക്രീനില്‍ കാണാന്‍ പറ്റുമെന്നുള്ള ചോദ്യമാണ് ഉന്നയിക്കുന്നത് എപ്പോഴും. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ മറുപടിയുണ്ട്. താനൊരിക്കലും സംയുക്തയെ ഫോഴ്‌സ് ചെയ്യാറില്ല. സംയുക്തയ്ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. മകന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

ആരെങ്കിലും ഒരാള്‍ ഏണ്‍ ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് തങ്ങള്‍. ബിജു ജോലിക്ക് പോയ്‌ക്കോളൂയെന്നും മകന്റെ കാര്യം താന്‍ നോക്കിക്കോളാമെന്നുമാണ് അവള്‍ പറഞ്ഞത്. അവള്‍ക്ക് തിരികെ സിനിമയിലേക്ക് വരാന്‍ തോന്നിയാല്‍ അഭിനയിക്കാം. അതില്‍ പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെന്നും ബിജു മേനോന്‍ പറയുന്നു.ലോകസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജു മേനോന്‍ എത്തിയിരുന്നു. അദ്ദേഹത്തിനായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. അദ്ദേഹത്തിനായി വോട്ട് ചോദിച്ചത് തെറ്റാണെന്ന് തോന്നുന്നില്ലെന്ന് ബിജു മേനോന്‍ പറയുന്നു. ജേഷ്ഠ്യസ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നത്.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%