,

വിമാനത്താവളത്തിൽ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് നിലത്തുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.


വിമാനത്താവളത്തിൽ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് നിലത്തുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലേ വിമാനത്താവളത്തിൻ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ‘എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പമുള്ള ചിത്രങ്ങളാണ് ഇത്. സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ടൊവീനോയുടെയും സംഘത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘കഠിനമായ കാലാവസ്ഥയിൽ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ്‌ എയർപോർട്ടിൽ എത്തിയ ‘എടക്കാട് ബറ്റാലിയൻ 06’ ക്രൂ’ എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നായിക സംയുക്ത മേനോൻ അടക്കമുള്ളവരെ ചിത്രങ്ങളിൽ കാണാം തീവണ്ടിക്കു ശേഷം ടൊവീനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയൻ 06. നവാഗതനായ സ്വപ്നേഷ് കെ. നായരാണ് ചിത്രത്തന്റെ സംവിധാനം. രഞ്ജി പണിക്കര്‍, അലൻസിയർ, പി. ബാലചന്ദ്രൻ, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%