,

വാപ്പച്ചി തന്ന ‘നിധി’ നഷ്ടമായി, തിരിച്ചുകിട്ടാൻ ,വായനക്കാരുടെ സഹായം തേടി ഷെയ്ൻ നിഗം


ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് മടക്കി ലഭിക്കുന്നതിന് സഹായം തേടി ഷെയ്ൻ നിഗം. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് താരത്തിന്റെ കൈയിൽ നിന്നു നഷ്ടമായത്. വനിതയുടെ കവർ ഷൂട്ടിനിടെയാണ് സംഭവം. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു. ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തുവന്നത്. വാച്ചിന്റെ വിലയിലുപരി വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതാണ് ഷെയിനെ വേദനിപ്പിക്കുന്നത്. അബി മകന് കൊടുത്ത സമ്മാനം വീണ്ടെടുക്കാനായി ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക. വാച്ച് ലഭിക്കുന്നവർ മനോരമയുടെ പനമ്പള്ളി നഗറിലുള്ള ‘വനിത’ ഓഫിസിൽ ഏൽപ്പിച്ചാൽ മതിയാകും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%