,

മോഹൻലാൽ ദേഷ്യപ്പെട്ടിട്ടില്ല, ഈ വിഡിയോ പറയും സത്യം.


അമ്മ ജനറല്‍ ബോഡി മീറ്റിങിനിടെ മാധ്യമപ്രവർത്തകനോട് മോഹൻലാൽ ദേഷ്യപ്പെട്ടു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ക്യാമറാമാനുനേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘മാധ്യമപ്രവർത്തകനെ ചീത്ത വിളിച്ച് മോഹൻലാല്‍’ എന്ന തലക്കെട്ടോടു കൂടിയാണ് പല യുട്യൂബ് ചാനലുകളിലും ഈ വിഡിയോ അപ്‍‌ലോഡ് ചെയ്തത്. പ്രമുഖസിനിമാ മാസികയുടെ ഫോട്ടോഗ്രാഫറായ മോഹനോട് തമാശരൂപേണ സംസാരിച്ച മോഹൻലാലിന്റെ വാക്കുകളാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. അമ്മ സംഘടനയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക കേക്ക് സംഘാടകർ തയാറാക്കിയിരുന്നു. ഈ കേക്കിൽ ചാരി നിൽക്കരുത് എന്ന് തമാശയോടെ മോഹനോട് മോഹൻലാൽ പറയുകയായിരുന്നു. മോഹൻലാൽ പറയുന്നതുകേട്ട് ക്യാമറമാനും ചുറ്റുമുള്ളവരും ചിരിക്കുന്നുണ്ടായിരുന്നു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%